ശശി തരൂർ പുതിയ പ്രണയത്തിലോ? തൃണമൂൽ എം.പി മഹുവയുമായുള്ള വൈറൽ വാർത്തകളും ചിത്രങ്ങളും

കോൺഗ്രസ് എംപി ശശി തരൂർ പ്രണയത്തിലോ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ സ്വകാര്യ ചിത്രങ്ങൾ അടക്കം ട്വിറ്ററിൽ വൈറൽ. ശശി തരൂർ തൃണമൂൽ എം പി മഹുവ മൊയ്ത്രയെ കെട്ടി പിടിച്ച് നില്ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. ശശി തരൂരും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും തമ്മിൽ എന്ത് എന്ന ചോദ്യത്തിലാണ്‌ വൈറൽ പോസ്റ്റുകൾ ഹിന്ദിയിലും ബംഗാളിയിലും ഗോസിപ്പുകളുമായി പറ പറക്കുന്നത്.

ഇരുവരും ഷാമ്പൈൻ നുകരുന്നതും കാണാം. ഒരു ചിത്രത്തിൽ മഹുവ മൊയ്ത്ര സിഗരറ്റ് വലിക്കുന്ന ചിത്രം കാണാം.മഹുവ വിവാഹ മോചിതയാണ്‌. ശശി തരുരൂരും നിലവിൽ സിംഗിൾ ആണ്‌. അതും ഊഹാപോഹങ്ങളിൽ നിറയുന്നു. മലയാളത്തിലേക്ക് ഊഹാ പോഹങ്ങൾ എത്തിയില്ലെങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗാളിയിലും വൈറലാണ്‌ വാർത്തകൾ.അന്തരിച്ച സുനന്ദ പുഷ്കർ ആയിരുന്നു ശശി തരൂരിന്റെ മൂന്നാമത്തേ ഭാര്യ. സുനന്ദയുടെ ദുരൂഹ മരണം ഏറെ വിവാദമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മഹുവ മൊയ്ത്ര പ്രതികരിച്ചത് രസകരമായാണ്‌. കോൺഗ്രസ് എംപി ശശി തരൂരിനൊപ്പം തന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രസകരമായ മറുപടി നൽകി. “ബിജെപിയുടെ ട്രോളൻ സേന“ തന്റെ സ്വകാര്യ ഫോട്ടോകൾ പ്രചരിപ്പിച്ചെന്നും ചിത്രങ്ങൾ കണ്ട് താൻ ഏറ്റവും രസിച്ചുവെന്നും അവർ ആരോപിച്ചു.ബംഗാളിലെ സ്ത്രീകൾ സന്തോഷത്തിലാണ്‌ ജീവിക്കുന്നത്.അത് ഒരു നുണയല്ല എന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പറഞ്ഞു.

ചിത്രങ്ങളുടെ സാഹചര്യം മഹുവ വ്യക്തമാക്കുന്നും ഉണ്ട്. മഹുവ മൊയ്‌ത്ര പറഞ്ഞു, ”എനിക്ക് വെള്ള ബ്ലൗസിനേക്കാൾ പച്ച വസ്ത്രമാണ് ഇഷ്ടം.“എക്‌സിലെ മൊയ്‌ത്രയുടെ പോസ്റ്റിന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് മഹുവയോട് ചോദിച്ചത് പുകവലിയുടെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ആയിരുന്നു.പുകവലി ആരോഗ്യത്തിന് നല്ലതല്ല. ഇത് ക്യാൻസറിന് കാരണമാകുന്നു എന്നും കുറിച്ചു.

ഇതിനു മറുപടി മഹുവ നല്കിയത് “ഞാൻ പുകവലിക്കാറില്ല. എനിക്ക് സിഗരറ്റിനോട് കടുത്ത അലർജിയുണ്ട്. ഞാൻ ഒരു സുഹൃത്തിന്റെ ചുരുട്ടുമായി തമാശയ്ക്ക് പോസ് ചെയ്യുകയായിരുന്നു.എന്നാൽ മഹുവ വിവാഹമോചിതയായതിനും ശശി തരൂരിനൊപ്പം പാർട്ടിക്കും പുകവലിക്കും പോകുന്നു എന്നാണ്‌ വിമർശകർ പറയുന്നത്.ഞാനും ശശി തരൂരും പങ്കെടുത്ത പാർട്ടിയുടെ ചിത്രങ്ങൾ ക്രോപ്പ് ചെയ്യുന്നതിന് പകരം മുഴുവൻ ചിത്രങ്ങളും ബി ജെ പിയുടെ ഐടി സെൽ അപ്‌ലോഡ് ചെയ്യണമെന്നും അവർ പറഞ്ഞു.

സിഗാർ വലിക്കുകയും ഷാംപെയ്ൻ കുടിക്കുകയും ചെയ്യുന്ന മഹുവ മൊയ്ത്രയുടെ ഫോട്ടോ ഇന്റർനെറ്റിൽ വൈറലായിരുന്നു. ശശി തരൂരിനൊപ്പം പോസ് ചെയ്ത ഫോട്ടോകളിലൊന്നിൽ ഷാമ്പൈൻ ഗ്ളാസ് ഇരുവർക്കും ഉണ്ട്.