അമ്മക്കൊപ്പം നൃത്തം ചെയ്ത് കൃഷ്ണ പ്രഭ, അമ്മയും മോളും പൊളിച്ചെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. സിനിമകളിലൂടെയും മിനിസ്‌ക്രീൻ പരിപാടികളിലൂടെയും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് താരം. അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ദൃശ്യം 2ൽ കൃഷ്ണപ്രഭ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൃഷ്ണപ്രഭയുടെ നൃത്തമാണ്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ‘കുടുക്ക്’ സിനിമയിലെ ‘തെയ്തക തെയ്തക’ എന്ന ഗാനത്തിനാണ് കൃഷ്ണപ്രഭ ചുവടുവച്ചത്. താരത്തിനൊപ്പം അമ്മയും നൃത്തം ചെയ്യുന്നുണ്ട്.

ഇവരുടെ ഡാൻസിനെ അഭിനന്ദിച്ച്‌ നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ജോജു ജോർജ്‌ ഡാൻസ് കണ്ട് കയ്യടിച്ചപ്പോൾ. ആര്യ, ‘പിന്നല്ല’ എന്നാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മിയും അൻസിബ ഹസ്സനും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ‘അമ്മയും മോളും പൊളിച്ചു എന്നാണ് ലക്ഷ്മി കമന്റ് ചെയ്തിരിക്കുന്നത്.ഇവർക്ക് പുറമെ അനുമോൾ, സരയൂ, മൃദുല, സ്നേഹ ശ്രീകുമാർ എന്നിവരെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കുടുക്ക് സിനിമയിലെ നായകനായ കൃഷ്ണ ശങ്കറും കൃഷ്ണ പ്രഭയുടെ വീഡിയോ കണ്ട് കയ്യടിച്ചിട്ടുണ്ട്.