പിണറായി സർക്കാരിന് തുടർഭരണം കിട്ടിയാൽ, കറന്റ് ബില്ല് ഇരട്ടിയാകും, അദാനിയുമായുള്ള കരാറിൽ ഒപ്പിട്ടു

പിണറായി സർക്കാരിന്റെ തുടർ ഭരണത്തിന്റെ അപകടങ്ങളും ദുരന്തവും വ്യക്തമാക്കി സാമ്പത്തിക വിദഗ്ദർ. എൽ ഡി എഫ് സർക്കാരാണ്‌ ഇനിയും അധികാരത്തിൽ വരുന്നത് എങ്കിൽ വൈദ്യുതി നിരക്ക് ഇരട്ടിയായി കൂടും എന്നാണ് വിലയിരുത്തൽ. അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിൽ കെഎസ്ഇബി ഏർപ്പെട്ടു.

രണ്ടാമതായി 1800 കോടിയുടെ അധിക കട ബാധ്യതയാണ്‌ ഇപ്പോൾ ഈ സർക്കാർ കെ എസ് ഇബിക്ക് വരുത്തി വയ്ച്ചത്. ദിവസം 35 കോടിയുടെ കടം ഓരോ ദിവസവും കെ എസ് ഇ ബിക്ക് കുന്നു കൂടുന്നു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾക്ക് തുല്യമായ വൈദ്യുതി ബില്ല് ജനങ്ങളിൽ നിന്നും ഈടാക്കിയിട്ടും കെ എസ് ഇ ബിക്ക് എങ്ങിനെ നഷ്ടം ഉണ്ടാകുന്നു. 35000 ജീവനക്കാരാണ്‌ കെ എസ് ഇ ബിക്ക് ഉള്ളത്. ഈ 35000 പേരിൽ മന്ത്രിക്കും, ചെയർമാനും, ഉന്നത തലത്തിലെ ആളുകൾക്കും മാത്രം കോടികളാണ്‌ ശമ്പളം കൊടുത്തത്. എന്നാൽ ഒരു ജീവനക്കാരനു പോലും യൂറോപ്പിലേയും മറ്റും നിലവാരത്തിൽ വേതനം നല്കിയിട്ടുമില്ല. പിന്നെ എങ്ങിനെ കെ എസ് ഇ ബി നഷ്ടത്തിലായി. ലോകത്തേ ഏറ്റവും വലിയ വൈദ്യുതി നിരക്ക് ഈടാക്കുമ്പോൾ വൈദുതി തടസവും, സുരക്ഷ കുറവും ആയി കുത്തഴിഞ്ഞ വിതരണമാണ്‌ കെ എസ് എ ബിക്ക്. അതായത് നടത്തിപ്പ് ക്ഷമതയും ചിലവും വികസിത രാജ്യങ്ങളേക്കാൾ 100ൽ ഒരു ശതമാനം പൊലും ഇല്ല. എന്നിട്ടും ഈ കെ എസ് ഇ ബി വികസിത രാജ്യങ്ങൾക്ക് തുല്യമായ വൈദ്യുതി നിരക്ക് ഈടാക്കുന്നു. എന്നിട്ടും ഇവർക്ക് നഷ്ടം എങ്ങിനെ ഉണ്ടായി. കെ എസ് ഇ ബി വർഷാ വർഷം അടക്കേണ്ട നികുതി കുടിശികകൾ സർക്കാർ ഖജനാവിലേക്ക് അടക്കുന്നില്ല. സാധാരണ ജനങ്ങളിൽ നിന്നും നിസാരം വീട്ട് നികുതിയും, ഭൂ നികുതിയും ഒക്കെ കുത്തി പിഴിഞ്ഞ് വരച്ച വരയിൽ നിർത്തി വാങ്ങുന്ന അധികൃതർ കെ എസ് ഇ ബിയിൽ നിന്നും നികുതി കുടിശിക വാങ്ങിക്കുന്നില്ല. നികുതി പോലും കൃത്യമായി കൊടുക്കാതിരുന്നിട്ടും ഈ കെ എസ് ഇബിക്ക് എങ്ങിനെ ആയിര കണക്കിനു കോടിയുടെ നഷ്ടം ഉണ്ടായി

ജനം ചിന്തിക്കേണ്ട വിഷയമാണ്‌. ലോകത്തേ ഏറ്റവും മുന്തിയ നിരക്കിൽ ജനങ്ങളിൽ നിന്നും കറന്റ് ബില്ല് വാങ്ങുന്നു. ആർക്കും അറിയാത്ത സെസും, അധിക നികുതികളും. എന്നിട്ടും ഈ കെ എസ് ഇ ബി നഷ്ടത്തിൽ. ദില്ലിയിൽ ജനങ്ങൾക്ക് സൗജന്യവും കുറഞ്ഞ നിരക്കിലും വൈദുതി നല്കിന്ന കാര്യവും നമ്മൾ മറക്കരുത്. കരാറുകാരും, രാഷ്ട്രീയക്കാരും, അഴിമതിക്കാരും കൈയ്യിട്ട് വാരുകയാണ്‌ കെ എസ് ഇ ബിയുടെ പണപെട്ടി. എത്ര കറന്റ് ബില്ല് ജനം നല്കിയാലും കെ എസ് ഇ ബിക്ക് പിന്നെയും നഷ്ടം.. ഇപ്പോൾ 1800 കോടി നഷ്ടം. ഈ നഷ്ടം നികത്താൻ വൈദ്യുതി ബില്ല് കൂട്ടിയാൽ അടുത്ത മാസം മുതല്ക് കെ എസ് ഇ ബിക്ക് പുതിയ നഷ്ടം പ്ളാൻ ചെയ്ത് പിറെകേ വരും..

പതിറ്റാണ്ടുകളായി കെ എസ് ഇ ബി എന്ന മുടിഞ്ഞ സ്ഥാപനത്തിനു നഷ്ടം നികത്തി ജനം മടുത്തു. നഷ്ടം നികത്താൻ എന്ന പേരിൽ എന്നും കറന്റ് ബില്ല് കൂട്ടും..ഒരു വർഷത്തിനുള്ളിൽ പല തവണ കൂട്ടും. അതിനു പുറമേ പ്രളയം വന്നാലും വരൾച്ച വന്നാലും ഡാം തുറന്ന് വിട്ട് മനുഷ്യരെ പച്ചക്ക് കൊന്നാലും അതിന്റെ നഷ്ടപരിഹാരത്തിന്റെ സെസും കറന്റ് ബില്ലിൽ വരും. കെ എസ് ഇ ബി എന്ന സംവിധാനം സർക്കാരിൽ നിന്നും എടുത്ത് മാറ്റി ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ ഉള്ള സംവിധാനത്തിലേക്ക് കൊണ്ടുവന്ന് ജനത്തിനു നീതി നല്കണം എന്നും ആവശ്യം ഉയരുന്നു. കെ എസ് ഇ ബിയിലെ അഴിമതി 2 പതിറ്റാണ്ട് മുമ്പുള്ള ലാവലിൽ അഴിമതിയിൽ തുടങ്ങുകയാണ്‌. 350 കോടിയോളം ആയിരുന്നു അന്ന് ബോർഡിനു നഷ്ടം ഉണ്ടാക്കിയത്. ആ കേസിലെ പ്രതികൾ ഇന്നും ഭരണ തലത്തിൽ സൈര്യ വിഹാരം നടത്തുമ്പോൾ എങ്ങിനെ കെ എസ് ഇ ബി രക്ഷപെടും.

ആ അവസരത്തിൽ ആണ്‌ ഇപ്പോൾ വീണ്ടും ആരോപണം വന്നിരിക്കുന്നത്.അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടുവെന്ന ആരോപണം വളരെ ഗൗരവമാണ്‌. ഒരുപാട് കാര്യങ്ങളിൽ അദാനിയെ പിന്തുണച്ചതാണ്‌ കർമ്മ ന്യൂസ്. പ്രധാനമായും തിരിവന്ത[പുരം വിമാനത്താവളത്തിൽ. എന്നാൽ അദാനി ഈ ചെയ്യാൻ പോകുന്നത് പരമ ദ്രോഹം തന്നെ. കേരളത്തിലെ 340 ലക്ഷം ജനങ്ങൾക്കും വൈദ്യുതി ബില്ല് വർദ്ധിപ്പിക്കാൻ കാരണമാകുന്ന ഈ കരാറിൽ നിന്നും അദാനി പിൻ വാങ്ങണം. കാരണം പിണറായി സർക്കാരിനോട് ജനം പറഞ്ഞാൽ കേൾക്കില്ല. അതിനാലാണ്‌ ഈ ജനാധിപത്യത്തിൽ ഒട്ടും വിശ്വാസം ഇല്ലാത്തതിനാൽ അദാനിയോട് തന്നെ ജനം പറയുന്നു…കെ എസ് ഇബിയിൽ തീവെട്ടി കൊള്ളക്കായി വരരുത്. ഇതിനായിരുന്നോ അദാനീ നിങ്ങൾ സി.പി.എമ്മിന്റെ ഈച്ച ആട്ടി ആരും കാണാതെ കിടക്കുന്ന ചിന്ത മാസികയിൽ കോടികളുടെ പരസ്യം നല്കിയത്. ഒത്തുകളിൽ ഇപ്പോൾ ജനങ്ങൾക്ക് മനസിലാവുന്നുണ്ട്. അടുത്ത 25 കൊല്ലത്തേക്ക് ജനങ്ങളുടെ പോക്കറ്റിൽനിന്ന് കയ്യിട്ടുവാരാൻ അദാനിക്ക് പിണറായി വിജയൻ സർക്കാർ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനിൽക്കുന്നത്. 8850 കോടി രൂപയുടെ 25 വർഷത്തേക്കുളള കരാറിലാണ് കെ.എസ്.ഇ.ബി. ഏർപ്പെട്ടിരിക്കുന്നതെന്നാണ്‌ രമേശ് ചെന്നിത്തലയുടെ ആരോപണം.300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയിൽനിന്ന് 25 കൊല്ലത്തേക്ക് വാങ്ങാനുള്ള ദീർഘകാല കരാറാണ് ഒപ്പുവെച്ചത്.25 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പിൽനിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങേണ്ടി വരും. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾ അദനിക്ക് കൂടുതൽ നൽകേണ്ടി വരും. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നത്