എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് എത്തിയവര്‍ ഒന്നും ചെയ്തില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം

സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം. എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ ഒന്നും ചെയ്തില്ലെന്നു മുഖപത്രം പറയുന്നു. എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്നും മുഖപത്രത്തിലുണ്ട്. ഒരു കാരണവശാലും വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും മുഖപത്രത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെതിരെയുള്ള രൂക്ഷവിമര്‍ശനം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭയുടെ കഴിഞ്ഞ രണ്ട് ലക്കത്തിലും യുഡിഎഫിന് എതിരെയും എല്‍ഡിഎഫിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. എന്‍ഡിഎയ്‌ക്കെതിരെയും മുഖപത്രത്തിൽ വിമര്‍ശനമുണ്ട്. മത സ്പര്‍ദ്ധ ഉളവാക്കാന്‍ ശ്രമിക്കുന്നവർ ഇതുവരെ കേരളത്തില്‍ നിലയുറപ്പിച്ചിട്ടില്ലെന്നു മുഖപത്രത്തില്‍ പറയുന്നു.