വീടിനു മുകളിലേക്ക് കെ.എസ്.ഇ.ബിയുടെ കരാർ ലോറി മറിഞ്ഞു, ദുരിതത്തിലായി കുടുംബം, ഇടപെടാതെ വെെദ്യൂതി ബോർഡ്

ഇടുക്കി : വീടിനു മുകളിലേക്ക് കെ.എസ്.ഇ.ബിയുടെ കരാർ ലോറി മറിഞ്ഞ് വീടിന്റെ ഒരു ഭാഗം തകർന്നു.
പനംകുട്ടി സ്വദ്ദേശി വിശ്വംഭരന്റെ വീടിനു മുകളിലേക്ക് മൂന്ന് ദിവസം മുമ്പാണ് ലോറി മറിഞ്ഞത്. എന്നാൽ വേണ്ട നടപടികൾ വെെദ്യൂതി ബോർഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. വീടിന്റെ ഒരു ഭാഗം തകർന്നതിന് നഷ്ട്ടപരിഹാരം നൽകാൻ കെ.എസ്.ഇ.ബിയോ , കരാറുകാരനോ തയ്യാറായിട്ടില്ല. കൈകുഞ്ഞുങ്ങളുമായി തകർന്ന് വീഴാറായ ഈ വീട്ടിലാണ് വിശ്വംഭരനും കുടുംബവും ഇപ്പോഴും തുടരുകയാണ്.

കോതമംഗലം ഭാഗത്തേക്ക് പോയിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വീടിന്റെ ഒരു വശം പൂർണ്ണമായും തകർന്നു. ഈ സമയം വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഉത്തരവാധിത്വം കരാറുകാരനാണെന്ന് പറഞ്ഞാണ് വിഷയത്തിൽ നിന്നും കെഎസ്ഇബി തടിയൂരിയത്. ലോറി എടുത്തു മാറ്റാൻ കരാറുകാർ തയ്യറാണ് എന്നാൽ വീട് ശെരിയാക്കാനുള്ള പണം വേണമെങ്കിൽ കേസ് കൊടുക്കാനാണ് ഇവർ പറയുന്നത്.

എന്നാൽ സംഭവം വിവാദമായതോടെ പോലീസെത്തി വിശ്വംഭരനോടും കുടുംബത്തോടും ഇവിടെ നിന്ന് മറി താമസിക്കണമെന്നാവശ്യപ്പെട്ടു. നഷ്ട്ട പരിഹാരം നൽകാൻ കരാറുകാരനും കെ.എസ്ഇബിയും തയ്യറാറാകുന്നില്ലെന്നും കുടുംബം ആരോപികുന്നു.