400 കോടി കടമുള്ള കെ.എസ്.ആർ.ടി.സി 600 ഇലക്ട്രിക് ബസ് വാങ്ങുന്നു, ഒന്നിന്‌ 1കോടി

എല്ലാ പരീക്ഷണവും നടത്തി കൂമ്പ് വാടിയും നട്ടെല്ല് തകർന്നും നില്ക്കുന്ന കെ എസ് അർ ടി സി അടുത്ത പരീക്ഷണത്തിനു ചിലവാക്കുക്കത് 600 കോടിയോളം രൂപ. ​ഗതാ​ഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതാണ്ട് ഒരു ബസിനു ഒരു കോടിയോളം രൂപ സിറ്റികളിലൂടെ മാത്രം ഓടിക്കാൻ 600ഓളം ഇലക്ട്രിക് ബസുകൾ വാങ്ങാൻ പോകുന്നു.

ഇപ്പോൾ 40 ബസുകൾക്ക് കെ എസ് ആർ ടി സി സ്വന്തം നിലയിൽ വാങ്ങുന്നത്. ഇതിന്റെ കാശ് കെ എസ് ആർ ടി സി നല്കും അത്രേ. ഇപ്പോൾ 10ഓളം ബസുകൾ എത്തി കഴിഞ്ഞു. ഇതെല്ലാം എന്റെ സ്വന്തം വീടായ തിരുവന്തപുരത്ത് ഓടിക്കും എന്നും സ്വന്തം വീട് നന്നാക്കിയിട്ടല്ലേ നാട് നന്നാക്കാനാവൂ എന്ന് മറ്റ് ജില്ലകളിൽ ഓടിക്കുന്നതിനേ കുറിച്ചും മന്ത്രി പറയുന്നു. സ്മാർട്ട് സിറ്റിയിൽ നിന്നും പണം വാങ്ങ് 125 ഇലക്ട്രിക് ബസുകൾ ഇറക്കും എന്നും കിഫ്ബിയിൽ നിന്നും കാശ് കടം വാങ്ങി 400 ഇലക്ട്രിക് ബസുകൾ ഇറക്കും എന്നും മന്ത്രി പറയുന്നു.

കെ എസ് ആർ ടി സിയുടെ പാതിയിലധികം ബസുകളും ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് ഇത്തരമൊരു നീക്കം. ഇതേ സമയത്താണ്‌ ഇനി ഒരു ബസിനു ഒരു കോടി രൂപ ചിലവാക്കി 600ഓളം ബസുകളും ഇറക്കുന്നത്. ഇതോടെ കെ എസ് ആർ ടി സിക്ക് പുതിയ ഒരു ബാധ്യത കൂടിയാകും എന്നും ഉറപ്പാണ്‌. ഇപ്പോൾ ലോ ഫ്ളോർ ബസുകൾ, അടക്കം ഇങ്ങിനെ വാങ്ങിയത് കട്ടപ്പുറത്താണ്‌. കൂടാതെ വാടകയ്ക്ക് സ്വിഫ്റ്റ് ബസുകൾ എടുത്തും കെ എസ് ആർ ടി സി മുടിഞ്ഞു. എല്ലാം കൊണ്ട് മുടിഞ്ഞു നില്ക്കുമ്പോളാണ് ഇല്കട്രിക് ബസുകൾ ഒന്നിനു ഒരു കോടി ചിലവിൽ 600 എണ്ണം വാങ്ങാൻ നീക്കം നടക്കുന്നത്