മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച കേസില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം. മകളുടെ കണ്‍സെഷന്‍ പുതുക്കുവാന്‍ എത്തിയ പിതാവിനെ മര്‍ദിച്ച കേസില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാട്ടക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം ഉണ്ടായത്. ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്്ജ് കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിതയത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷരീഫ്, മിലന്‍ ഡോറിച്ച, അനില്‍ുമാര്‍, സുരേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

കേസില്‍ തെളിവായി ശേഖരിച്ചിട്ടുള്ള വിഡിയോയിലെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി പ്രതികളില്‍ നിന്നും ശബ്ദവും ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള സാംപിളുകള്‍ ശേഖരിക്കണമെന്നും ഇതിന് കസ്റ്റഡി ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് തര്‍ക്കം ഉണ്ടാകുന്നത്. മകളുടെ കണ്‍സഷന്‍ പുതുക്കുന്നതിനായിട്ടാണ് പഞ്ചായത്ത് ജീവനക്കാരനായ പ്രേമന്‍ കാട്ടക്കട കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തുന്നത്. ഒപ്പം മകള്‍ രേഷ്മയും ഉണ്ടായിരുന്നു. കണ്‍സഷന്‍ ലഭിക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനൊടുവിലാണ് പ്രേമന് മര്‍ദ്ദനം ഏല്‍ക്കുന്നത്.