കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടുപേർ മരിച്ചു

ആലപ്പുഴ: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടുപേർ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോജ്(25), പള്ളിപ്പുറം സ്വദേശി വിഷ്ണു(26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം അർദ്ധരാത്രിയിലായിരുന്നു അപകടം.

സുൽത്താൻ ബത്തേരിയിലേക്ക് പോയ സ്വിഫ്റ്റ് ബസാണ് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. കാർ പൂർണമായും തകർന്നു.

ഷിനോജും വിഷ്ണുവും ചേർത്തലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.