ഡ്രൈവർക്ക് തലകറക്കം, കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മറ്റു വാഹനങ്ങൾക്കുമേൽ ഇടിച്ചു കയറി അപകടം

എറണാകുളം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മറ്റു വാഹനങ്ങൾക്കുമേൽ ഇടിച്ചു കയറി അപകടം. ഡ്രൈവർക്ക് തലകറക്കമുണ്ടായതിനെ തുടർന്നായിരുന്നു സംഭവം. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അരൂർ ബൈപാസ് കവലയിൽ വൈകിട്ട് 6.30-നായിരുന്നു അപകടം.

ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അഞ്ച് വാഹനങ്ങൾക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന വിവിധ വാഹനങ്ങളിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

കോതമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സിഗ്നലിൽ നിന്ന ബൈക്ക് യാത്രികനെയാണ് ആദ്യം ഇടിച്ചു വീഴ്‌ത്തിയത്. തുടർന്ന് രണ്ട് കാറുകളിലും
സ്വകാര്യ ബസിന് പിന്നിലും ഇടിക്കുകയായിരുന്നു. ഒരു കാർ പൂർണമായും തകർന്നു എന്നാണ് പുറത്തു വരുന്ന വിവരം.