നവകേരള സദസ്സിന് മുഖ്യമന്ത്രി വരുന്നു, കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിന് പെരുമഴയത്ത് ടാറിങ്

നവകേരള സദസ്സിന് മുഖ്യമന്ത്രിയും പരിവാരങ്ങളും കക്കൂസ് വണ്ടിയുമായി എത്തുന്നു ,ഇതോടെ കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിന് പെരുമഴയത്ത് ടാറിങ്. തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിൽ നവകേരള സദസ്സിന്എത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ ആണ് പെരുമഴയത്ത് റോഡിലെ ടാറിംഗ് പണികളും പുരോഗമിക്കുന്നത്

കാട്ടാക്കട മുതൽ നെയ്യാർ ഡാം വരെ പൊട്ടി പൊളിഞ്ഞ റോഡ് നവീകരണം കാലങ്ങളായി മുടങ്ങി എങ്കിലും മുഖ്യമന്ത്രി വരുന്നതോടെ കാട്ടാക്കട പട്ടണത്തിന് ആശ്വാസം പകർന്ന് റോഡിലെ കുഴികളിൽ നിന്നും മോക്ഷം ലഭിക്കും എന്നാണ് കരുതിയത്.എന്നാൽ നവകേരള സദസ്സിന് മുൻപ് പണി പൂർത്തീകരിക്കാൻ മഴ പോലും വകവയ്ക്കാതെ ആണ് ടാറിംഗ്.

മഴയത്ത് ടാറിങ് നടക്കുന്നതുകൊണ്ട് മുഖ്യമന്ത്രി വന്നു പോകുന്നതോടെ റോഡിൻറെ സ്ഥിതി വീണ്ടും പഴയതിനെക്കാൾ മോശമാകും എന്നാണ് നാട്ടുകാർ പറയുന്നത് .