ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ 5.6 കോടി നഷ്ടപരിഹാരം നല്‍കണം കെഎസ്ആര്‍ടിസി

കൊച്ചി. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് നശിപ്പിച്ചത്. പല സ്ഥലത്തും കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് 5.6 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സര്‍വീസ് നടത്തുവാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. എന്നാല്‍ പല സ്ഥലങ്ങളിലും വ്യാപകമായ ആക്രമണമാണ് കെഎസ്ആര്‍ടിസിക്ക് നേരെയുണ്ടായത്. പല സ്ഥലങ്ങളിലും ബസ് തകര്‍ക്കപ്പെട്ടതിനാലാണ് നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ഇന്നുംപോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. ആദ്യ റെയ്ഡില്‍ 104 പേരേ അറസ്റ്റ് ചെയ്തപ്പോള്‍ ഇപ്പോള്‍ നടന്ന റെയ്ഡില്‍ പിടിയിലായത് 176 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ രോഹിണി, നിസാമുദ്ദീന്‍, ജാമിയ, ഷഹീന്‍ ബാഗ്, സെന്‍ട്രല്‍ ഡല്‍ഹി എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സംയുക്ത റെയ്ഡ് ഇപ്പോള്‍ തുടര്‍ന്ന് വരികയാണ്. ദില്ലിയില്‍ ഇതുവരെ 35 പോപ്പുലര്‍ ഫ്രണ്ട്കാരെ രണ്ടാമത്തേ റെയ്ഡില്‍ അറസ്റ്റ് ചെയ്തു എന്നാണ് വിവരങ്ങള്‍.

ഓപ്പറേഷനില്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയും ചെയ്തു എന്നും പ്രതികള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്തി.കര്‍ണാടകയിലെ ലോക്കല്‍ പോലീസ് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ ആണ് 40 പോപ്പുലര്‍ ഫ്രണ്ട്കാരെ അറസ്റ്റ് ചെയ്തത്.ബാഗല്‍കോട്ട്, ബിദര്‍, ചാമരാജനഗര്‍, ചിത്രദുര്‍ഗ, രാമനഗര, മംഗളൂരു, കൊപ്പല്‍, ബെല്ലാരി, കോലാര്‍, ബെംഗളൂരു, മൈസൂരു, വിജയപുര ജില്ലകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം പിഎഫ്‌ഐ നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്തു. അക്രമാസക്തമായ മുദ്രാവാക്യം വിളിച്ചതിനു ഇതിനു പുറമേ കര്‍ണ്ണാടകത്തില്‍ 75 ലധികം പ്രവര്‍ത്തകരെയും കര്‍ണാടകയില്‍കസ്റ്റഡിയിലെടുത്തു.മധ്യപ്രദേശില്‍ 21 പിഎഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.