നീല നിറം ഒഴിവാക്കി, കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം മാറുന്നു. നിലവിലെ നീലഷർട്ടും പാന്റും ഒഴിവാക്കി കാക്കി നിറത്തിലേക്കാണ് യൂണിഫോം മാറ്റുന്നത്. രണ്ട് മാസത്തിനകം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. പത്ത് വർഷത്തിന് ശേഷമാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം മാറുന്നത്.

രണ്ട് ജോഡി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം. മൂന്ന് കോടി രൂപ മുടക്കിയാണ് യൂണിഫോം മാറ്റുന്നത്.

നാഷണൽ ടെക്‌സ്‌റ്റൈൽസ് കോർപ്പറേഷനിൽ നിന്നാണ് യൂണിഫോമിന് ആവശ്യമായ തുണി എടുക്കുന്നത്. ജീവനക്കാരുടെ യൂണിഫോം വിതരണത്തിനായി 3 കോടി രൂപയാണ് ചെലവ്. എന്നാൽ സ്വിഫ്റ്റ് ബസിലെ ജീവനക്കാരുടെ യൂണിഫോമുകളിൽ മാറ്റം ഉണ്ടാകില്ല. മെക്കാനിക്കൽ വിഭാഗം ജീവനക്കാരും നിലവിലെ നീല യൂണിഫോം തന്നെ തുടരും.