മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി വ്യാജമാണെന്ന് കെ എസ് യു

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പിഎച്ച്ഡി പ്രബന്ധത്തില്‍ കോപ്പിയടി നടത്തിയ രതീഷിനെ പുറത്താക്കണമെന്നും അലോഷ്യസ് ആവശ്യപ്പെടുന്നു. കേളത്തിലെ ഒരു സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2012 മുതല്‍ 2014 വര്‍ഷത്തില്‍ ചട്ടവിരുദ്ധമായിട്ടാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നും അലോഷ്യസ് ആരോപിക്കുന്നു.

ടര്‍നിടിന്‍ സോഫ്‌റ്റ്വെയര്‍ പ്രകാരം രതീഷിന്റെ പ്രബന്ധത്തിന്റെ 70 ശതമാനവും കോപ്പിയടിയാണെന്നും ഓരോ അധ്യായവും എടുത്ത് പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തമാകുമനെന്നും അദ്ദേഹം പറയുന്നു. ഇന്റര്‍നെറ്റില്‍ നിന്നും വിദ്യര്‍ഥി പ്രസിദ്ധീകരണത്തില്‍ നിന്നുമാണ് കോപ്പിയടി നടത്തിയിരിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ ജോലി ചെയ്യുമ്പോള്‍ എങ്ങനെ അസമില്‍ പോയി പിഎച്ച്ഡി ചെയ്യുവാന്‍ സാധിച്ചു.

പിഎച്ച്ഡി ചെയ്യുവാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷം എങ്കിലും വേണം എന്നാല്‍ രതീഷ് രണ്ട് വര്‍ഷം കൊണ്ട് പിഎച്ഡി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഒപ്പം യുജിസി പറയുന്ന കോഴ്‌സ് വര്‍ക്ക് അദ്ദേഹം ചെയ്തിട്ടില്ലെന്നും അലോഷ്യസ് ആരകോപിക്കുന്നു.