കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിനുനേരെ കല്ലേറ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിട്ടു, പൊലീസിനുനേരെ കല്ലേറ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.  സെക്രട്ടേറിയേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കാൻ പോലീസ് ശ്രമം തുടരുകയാണ്.