മോദി റബ്ബറിനു കൂട്ടുന്ന 300 രൂപ ജലീലിന്റെ ആളുകൾ നിരസിക്കുമോ?

റബ്ബറിന് കിലോക്ക് 300 രൂപയാക്കിയത് കൊണ്ടോ നെല്ല് കിലോക്ക് 50 രൂപ നൽകിയത് കൊണ്ടോ മറ്റു കാർഷികോൽപ്പന്നങ്ങൾക്ക് മോഹിപ്പിക്കുന്ന വില വാഗ്ദാനം ചെയ്തത് കൊണ്ടോ ഒരു കാര്യവും ഇല്ലെന്ന് കെ ടി ജലീൽ. ബിജെപി നൽകുന്ന ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വാങ്ങാൻ അവരുടെ ഉടലിൽ തലയുണ്ടായാലല്ലേ കഴിയൂ. എന്ന് വീണ്ടും പോസ്റ്റ് ഇട്ടിരിക്കുകയാണ്‌ കെ ടി ജലീൽ.

ക്രിസ്ത്യാനികളുടെ ഉടലിൽ നിന്നും തല ഇല്ലാതാക്കുന്നത് ആരാണ്‌ എന്ന് പറയുന്നില്ല. ക്രിസ്ത്യാനികൾ ബിജെപിയിൽ ചേർന്നാലോ, മോദി വില കൂട്ടി നല്കുന്ന റബ്ബർ വില വാങ്ങാൻ കർഷകർ ഉണ്ടാവില്ലന്നോ ഒക്കെ ഈ ഭീഷണിയും വൻ ധ്വനി ഉണ്ട്. കെ ടി ജലീൽ വീണ്ടും വീണ്ടും കൊലവിളി നടത്തുന്നു എന്ന് ബിജെപിയും ആരോപിക്കുന്നു. ഇനി മോദി റബ്ബറിനു 300ഉം നെല്ലിനു 50 രൂപയും ആക്കിയാൽ ജലീലിന്റെ പാർട്ടിക്കാരും തീവ്രവാദികളും ആ തുക ഞങ്ങളുടെ കർഷകർക്ക് വേണ്ടാ എന്നും പഴ വില മതി എന്നും പറയുമോ?.

ന്യൂന പക്ഷങ്ങൾ ഇന്ത്യയിൽ കൊലക്കും അക്രമണത്തിനും ഇരയാകുന്നു എന്ന വാദം നിരത്തി വീണ്ടും കെ ടി ജലീൽ. റബ്ബർ കൃഷി ചെയ്യുന്നത് ക്രിസ്ത്യാനികൾ മാത്രമല്ല, എല്ലാ മതക്കാരും ഉണ്ട്. നെല്ല് കർഷകർ കൂടുതലും നോക്കിയാൽ ഹിന്ദുക്കളാണ്‌. ഇങ്ങിനെയുള്ള റബ്ബറിനും നെല്ലിനും വില കൂട്ടിയിട്ട് അതും 300 രൂപ ആക്കിയിട്ട് ഒരു കാര്യവും ഇല്ലെന്ന് പറയാൻ ഈ മഹാൻ ആരാണ്‌ എന്ന് ചോദ്യവും ഉയരുന്നു. ജലീലു കാക്കാ ഇപ്പോൾ വർഗീയ വിഷം വലിയ മോട്ടർ ഘടിപ്പിച്ച് പമ്പ് ചെയ്യുകയാണ്‌ എന്നും കൊടിയ വർഗീയ വാദം അഴിച്ച് വിട്ട് പിരിച്ച് വിട്ട പോപ്പുലർ ഫ്രണ്ടു സംഘടനയുടെ പ്രവർത്തകരേ ആകർഷിക്കുകയാണ്‌ എന്നും വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നു.

റബ്ബർ വില കൂട്ടുന്നതും നെല്ല് വില ഉയർത്തുന്നതും കർഷകർക്ക് നല്ല കാര്യമല്ലേ.റബ്ബറിനു 300 രൂപ ആക്കും എന്ന് പറയുമ്പോൾ അതിൽ എന്തിനാണ്‌ കെ ടി ജലീൽ മത വർഗീയത കലർത്തുന്നത്. റബ്ബറിനു 300 രൂപ കിട്ടിയാൽ കർഷകകനു വലിയ നേട്ടം മത വിത്യാസമില്ലാതെ കിട്ടും. എന്നാൽ ജലീലു കാക്കാ ഇവിടെ ലക്ഷ്യം വയ്ക്കുന്നത് വില 300 രൂപ ആക്കാൻ ആവശ്യപ്പ്ര്ട്ടത് ക്രിസ്ത്യൻ ബിഷപ്പ്. വില കൂട്ടാൻ തയ്യാറാകുന്നത് നരേന്ദ്ര മോദിയും. ഈ രണ്ട് പേരോടും തീവ്രവാദികളുടെ സമീപനം എന്തെന്ന് നമ്മൾ പാലാ അരമനക്ക് പുറത്ത് കണ്ടതാണ്‌

ജലീലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് വേണ്ടത് അവരുടെ ജീവിനും സ്വത്തിനും സംരക്ഷണമാണ്. അത് നൽകാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഗുജറാത്ത് കലാപം മുതൽ നസീം ഖുറേഷി വരെ വർഗ്ഗീയ ചേരിതിരിവിൽ ജീവൻ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ പട്ടിക ഏറെ നീണ്ടതാണ്. ആസ്ട്രേലിയക്കാരായ ക്രൈസ്തവ പുരോഹിതൻ ഗ്രഹാം സ്റ്റെയിൻസും എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിൻ്റെ രണ്ട് മക്കളും ചുട്ടെരിക്കപ്പെട്ടത് ഇന്നും ഭീതിപ്പെടുത്തുന്ന ഓർമ്മയാണ്.

ബാബരി മസ്ജിദ് ഉൾപ്പടെ നിരവധി ചർച്ചുകളും പള്ളികളും തകർക്കപ്പെട്ട സംഭവങ്ങൾ ഇതോടൊപ്പം ചേർത്ത് വായിച്ചാലേ ചിത്രം പൂർണ്ണമാകൂ.
ബിജെപി നൽകുന്ന ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വാങ്ങാൻ അവരുടെ ഉടലിൽ തലയുണ്ടായാലല്ലേ കഴിയൂ. നിർഭയം ജീവിക്കാനുള്ള അവകാശമാണ് മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടത്. ഓരോ ദിവസം ഉറക്കമുണരുമ്പോഴും തല തപ്പിനോക്കി അത് സ്ഥാനത്തുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട സ്ഥിതി ഒരു നാട്ടിലും ഉണ്ടാകാൻ പാടില്ല.

റബ്ബറിന് കിലോക്ക് 300 രൂപയാക്കിയത് കൊണ്ടോ നെല്ല് കിലോക്ക് 50 രൂപ നൽകിയത് കൊണ്ടോ മറ്റു കാർഷികോൽപ്പന്നങ്ങൾക്ക് മോഹിപ്പിക്കുന്ന വില വാഗ്ദാനം ചെയ്തത് കൊണ്ടോ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വർത്തമാന പ്രതിസന്ധിക്ക് പരിഹാരമാവില്ല. എഴുപതോളം ക്രൈസ്തവ സംഘടനകൾ ഡൽഹിയിൽ നടത്തിയ റാലിയിൽ ഉയർത്തിയ ആവശ്യം സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ്. അല്ലാതെ എല്ലാ കാർഷിക വിളകൾക്കും മോഹ വില ഉറപ്പുവരുത്തണം എന്നല്ല.

ഒരു മൃഗത്തിൻ്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന നാട് ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ? കൊല്ലും കൊലയും തുടരുന്നെടത്തോളം അതേകുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. അതൊരു പൗരൻ്റെ ധർമ്മമാണ്. ഏതു സമയത്തും വേട്ടയാടപ്പെടുമെന്ന മാനസികാവസ്ഥയിൽ നിന്ന് ന്യൂനപക്ഷങ്ങൾക്ക് മുക്തി നൽകാനാണ് സുരേന്ദ്രൻ്റെ പാർട്ടി ശ്രമിക്കേണ്ടത്. ഇക്കാര്യം സൂചിപ്പിച്ചതിനാണ് ഞാൻ ക്രൈസ്തവ പുരോഹിതനെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന മട്ടിൽ അദ്ദേഹം പെരും നുണ എഴുന്നള്ളിച്ചത്.

ഉത്തരേന്ത്യയിൽ ഇത്തരം കള്ളപ്രചരണങ്ങളാണ് സംഘ് പരിവാർ സാധാരണ അഴിച്ചു വിടാറുള്ളത്. അസത്യം വിളമ്പി ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി രാഷ്ട്രീയ ലക്ഷ്യം നേടാൻ നടത്തുന്ന ഹിന്ദി ബെൽറ്റിലെ വർഗീയ കുതന്ത്രം കേരളത്തിൽ വിലപ്പോവില്ല. അതുകൊണ്ടൊന്നും ക്രൈസ്തവ സമുദായത്തിൻ്റെ വോട്ട് പെട്ടിയിലാക്കാമെന്ന് സുരേന്ദ്രൻ വ്യാമോഹിക്കേണ്ട.