മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക്‌ 100 രൂപ പിഴ

തിരുവനന്തപുരം. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ കൂടുംബശ്രി അംഗങ്ങള്‍ക്ക് 100 പിഴ.തിരുവനന്തപുരം നെടുമങ്ങാട് മന്ത്രി പങ്കെടുത്ത പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിലാണ് പിഴ. ഇത് സംബന്ധിച്ച് സിപിഐ വാര്‍ഡ് മെമ്പര്‍ എഎസ് ഷീജയുടെ ശബ്ദസന്ദേശം പുറത്ത് വന്നു. പാലത്തിന്റെ ഉദ്ഘാടനത്തിനായി മുഹമ്മദ് റിയാസ് ഞായറാഴ്ച വൈകിട്ടാണ് എത്തിയത്.

ഇത് സംബന്ധിച്ച മുന്നറിയിപ്പ് വാട്‌സാപ് ഗ്രൂപ്പിലാണ് ഷീജ നല്‍കിയത്. മന്ത്രി ജിആര്‍ അനിലിന്റെ മണ്ഡലത്തിലാണ് ഉദ്ഘാടനം നടന്നത്. പ്രീയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്യുന്നത്. നെടുമങ്ങാടിന്റെ മന്ത്രി ജിആര്‍ അനില്‍ ആണ് അധ്യക്ഷത.രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്.

നമ്മുടെ വാര്‍ഡിലെ പാലമാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്‌ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തില്‍ എത്തിച്ചേരുക. വരാത്തവരില്‍നിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ് വാര്‍ഡ് മെമ്പര്‍ എഎസ് ഷീജയുടെ ശബ്ദസന്ദേശം പറയുന്നത്.