അതിന് താങ്കള്‍ കോളേജില്‍ പോയിട്ടുണ്ടോ എന്ന് ആരാധകന്റെ കമന്റ്, തക്ക മറുപടി കൊടുത്ത് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ നിന്നും ഇടവേള എടുത്ത് വീണ്ടും തിരികെ എത്തിയപ്പോള്‍ താരത്തിന്റെ കൈ നിറയെ ചിത്രങ്ങളാണ്. ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ പുതിയൊരു സന്തോഷം കൂടി കുഞ്ചാക്കോ ബോബന്റെ കുടുംബത്തിലേക്ക് എത്തിയിരുന്നു. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ പുയി വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ ചിത്രവും താരം പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് എല്ലാം വലിയ ആരാധകവൃന്ദമാണുള്ളതും. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രം ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ബൈക്കില്‍ ലൊക്കേഷനിലേക്ക് പോകുന്നതിന്റെ ചിത്രവും വീഡിയോയുമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്. ജോലിക്ക് പോകുന്നത് കോളേജില്‍ പോകുന്നത് പോലെ ആണെന്ന ക്യാപ്ഷന്‍ ഉള്‍പ്പെടെ ആണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. ചിത്രം വന്‍ ഹിറ്റായതോടെ നിരവധി പേര്‍ കമന്റുകളുമായും എത്തി. ഇതില്‍ ഒരു ആരാധകന്‍ കുറിച്ച കമന്റും അതിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടിയും ആണ് ശ്രദ്ധേയമായത്. ‘അതിന് താങ്കള്‍ കോളേജില്‍ പോയിട്ടുണ്ടോ’ എന്ന കമന്റാണ് ഒരാള്‍ നല്‍കിയത്. ഇതിന് ‘വായ്‌നോക്കാന്‍ പോയിട്ടുണ്ടെന്നാണ്’ ചാക്കോച്ചന്‍ നല്‍കിയ മറുപടി. ചാക്കോച്ചന്റെ ഈ രസകരമായ കമന്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തതിനെ കുറിച്ചും പ്രതിസന്ധി സമയത്ത് ഭാര്യ തന്ന ബലത്തെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ തുറന്ന് പറഞ്ഞിരുന്നു. ‘പലരും പറയാറുണ്ട് ഒരു ഭാര്യ ഭര്‍ത്താവ് ബന്ധത്തില്‍, ഭര്‍ത്താവ് കഷ്ടപ്പെട്ട് ജോലി ചെയ്തു ബുദ്ധിമുട്ടി കൊണ്ട് വരുന്ന കാശ് അല്ലേല്‍ സമ്പാദ്യം വീട്ടുകാരെ അറിയിക്കരുത് എന്നുള്ളത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കാരണം നമ്മള്‍ കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നതെന്ന് ഭാര്യയും വീട്ടുകാരുമൊക്കെ അറിയണം. എന്നാല്‍ മാത്രമേ അതിന്റെ ഒരു വില അവര്‍ക്ക് മനസിലാവുകയുള്ളൂ. ഞാന്‍ ഇത് കണ്ടുപഠിച്ചത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നാണ്. എന്റെ ഓര്‍മ്മയില്‍ അപ്പനും അമ്മയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. അവര്‍ എപ്പോഴും ഒരുമിച്ച് ആണ് പോകുന്നത് ഒരുമിച്ചാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അപ്പോള്‍ എന്റെ ഭാര്യക്കും അതിന്റെതായ പ്രാധാന്യം ഞാന്‍ നല്‍കും’. പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണ്. താന്‍ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്, ബി ഉണ്ണികൃഷ്ണന്റെ മാമ്പബി പോലെയുളള സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു.