പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, കപ്പത്തോട്ടത്തില്‍ വീട്ടമ്മ മരിച്ച നിലയില്‍

പാലക്കാട് : വീട്ടമ്മയെ കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്നിക്കുവെച്ച വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വണ്ടാഴിയില്‍ ഗ്രേസി (63) ആണ് മരിച്ചത്. വന്യജീവികൾ എത്തുന്നത് തടയുന്നതിനായി ഒരുക്കുന്ന കെണിയിൽ മനുഷ്യർ കുടുങ്ങുന്നത് സംസ്ഥാനത്ത് പതിവാകുകയാണ്.

ബുധനാഴ്ച രാവിലെ ഗ്രേസിയെ സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ്, തോട്ടത്തില്‍ പന്നിക്ക് കെണിവെക്കുമ്പോള്‍ അതില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തിയത്. സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടേക്കറോളം വരുന്നതാണ് ഇവരുടെ തോട്ടം. വന്യജീവിശല്യം കൂടുതലായുള്ള മേഖലയാണിത്. ഗ്രേസി ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാവിലെ വൈദ്യുതിക്കെണി മാറ്റാന്‍ പോയപ്പോഴായിരിക്കാം ഷോക്കേറ്റതെന്നാണ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ജില്ലാ അശുപ്രതിയിലേക്ക് മാറ്റും. രപോലീസ് അന്വേഷണം നടത്തിവരുന്നു.