അമ്മക്ക് ഷഷ്ടിപൂർത്തി, ആശംസകളുമായി അമൃതയും അഭിരാമിയും

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും കുടുംബം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അമൃതയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയ്ക്കും പുറമേ അമൃതയുടെ അച്ഛന്‍ സുരേഷും അമ്മ ലൈലയും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാപ്പുവിനൊപ്പമുള്ള വിശേഷങ്ങള്‍ പറഞ്ഞാണ് അമ്മൂമ്മ ലൈല രംഗത്ത് വരാറുള്ളത്.

തങ്ങളുടെ നിഴലായി ഒപ്പമുള്ള അമ്മയ്ക്ക് പിറന്നാൾ അതും ഷഷ്ടിപൂർത്തി ആശംസകളുമായെത്തിയിരിക്കുകയാണ് അഭിരാമിയും അമൃതയും. അമ്മയ്ക്ക് അറുപതുവയസ്സായ സന്തോഷം അഭിരാമിയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.

ജനിച്ചതിനും .. ജീവിക്കുന്നതിനും .. പൊരുതുന്നതിനും .. ഒക്കെ കാരണമായ ഞങ്ങളുടെ അമ്മപ്പോന്നിനു ഇന്ന് 60 ആം പിറന്നാൾ ..എത്രയൊക്കെ വേദനകളുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും ഭഗവൻ ഇനിയും ഒരുപാട് വർഷങ്ങൾ ഞങ്ങളുടെ സ്വത്തിനു ആഘോഷിക്കാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണും ട്ടാ .. ഭഗവാനും ..ഞങ്ങളുടെ പൊന്നമ്മക്ക് ആയിരമായിരം ഉമ്മ. ചേച്ചിക്കുട്ടി …. താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീർത്ത് ഓടി വാ- അഭിരാമി കുറിച്ചു.

നിരവധിപേരാണ് ലൈല സുരേഷിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. കരിയറിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ അമൃത സുരേഷ്. ഇടക്ക് ഉണ്ടായ പ്രതിസന്ധിഘട്ടങ്ങളെ എല്ലാം മനക്കരുത്ത്കൊണ്ട് അതിജീവിച്ച അമൃത അമൃതം ഗമയ എന്നപേരിലുള്ള മ്യൂസിക് ബാൻഡും ഏറെ ശ്രദ്ധയോടെ മുൻപോട്ട് കൊണ്ട് പോകുകയാണ്. വ്യത്യസ്ത ആലാപന ശൈലിയാണ് അമൃതയുടേത്. അടുത്തിടെ അമൃത പങ്കുവച്ച നിരവധി ഗാനങ്ങൾ സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു.