തിയേറ്ററിൽ നിന്നും അച്ഛൻ ഇറങ്ങിപ്പോന്നു, ബോയി ഫ്രണ്ട് സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കിട്ട് ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി. 50കാരിയായ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല. ‘അരയന്നങ്ങളുടെ വീട്’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിൽ എത്തുന്നത്. മലയാളത്തിൽ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന അവർ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും തിളങ്ങി. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം.

ബോയ്ഫ്രണ്ട് സിനിമയിൽ മണിക്കുട്ടന്റെ അമ്മയായാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചത്. 16 വർഷങ്ങൾക്കുശേഷം ലക്ഷ്മിയും മണിക്കുട്ടനും ഒരുമിച്ച് ഒരു അഭിമുഖത്തിൽ പങ്കെടുത്തിയിരിക്കുകയാണ്, വാക്കുകൾ,

ദാസ് സാർ അതിൽ പാടി അഭിനയിച്ചിട്ടുണ്ട്. ദാസ് സാറും ഡാൻസ് ചെയ്തിട്ടുണ്ട്. ഒരു തുടക്കക്കാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. വിനയൻ സാറാണ് ഇതേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. അയ്യോ, അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അഭിനയിച്ചാലേ ആ ഗാനം ഉദ്ദേശിച്ച രീതിയിൽ ആളുകളിലേക്ക് എത്തൂയെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു

ഈ സിനിമ റിലീസ് ചെയ്തതിന് ശേഷം എവിടെപ്പോയാലും ഇതേ പോലെയുള്ള റോളുകൾ ഏറ്റെടുക്കരുത്. എയർപോർട്ടിൽ പോവുമ്പോഴെല്ലാം ഞാൻ കേട്ടിരുന്ന കാര്യമായിരുന്നു ഇത്. സാറെന്നോട് ഈ കഥ പറഞ്ഞപ്പോൾ അത് യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് എന്നെത്തന്നെ വിട്ടുപോയ കുറേ രംഗങ്ങളുണ്ടായിരുന്നു. പൊട്ടിക്കരച്ചിലൊക്കെ ചെയ്യാൻ എനിക്ക് ചമ്മലായിരുന്നു. അങ്ങനെയുള്ള ചമ്മലൊക്കെ മാറിയത് ഈ ചിത്രത്തിലൂടെയാണ്

എന്റെ അച്ഛൻ ഈ സിനിമ പകുതിക്ക് നിർത്തിപ്പോന്നു, മകളെ ഇങ്ങനെയൊരുവസ്ഥയിൽ കാണാൻ അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നില്ല. ഇത്ര വല്യൊരു മോനോ എന്നായിരുന്നു അവരുടെയൊക്കെ സംശയം. ചിത്രത്തിലെ പാട്ടുകളെല്ലാം മികച്ചതായിരുന്നു, ഇപ്പോഴും ഹിറ്റാണെന്നും ഇരുവരും പറഞ്ഞിരുന്നു.