വക്കീലിനെയാണ് വിവാഹം കഴിച്ചതെങ്കിലും അദ്ദേഹം സിനിമ നടനാണ്- ലക്ഷ്മി നായർ

കുക്കറി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മാജിക് ഓവന്‍ സീരീസില്‍ പാചക കല, പാചകവിധികള്‍, പാചക രുചി എന്നിവയാണ് അവ.

തന്റെ വിവാഹത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരം. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായര്‍ അജയ് കൃഷ്ണന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. എനിക്ക് വിദേശത്ത് പോയി സെറ്റിൽഡ് ആകാനായിരുന്നു ആ​ഗ്രഹം എന്നാൽ വീട്ടുകാർക്ക് അത് താൽപ്പര്യമില്ലായിരുന്നു. ഒരു ചെറിയ സിനിമ നടനായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ലക്ഷ്മി. തത്തമ്മേ പൂച്ച പൂച്ച എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ലോ അക്കാദമിയില്‍ പഠിക്കാന്‍ എത്തുന്നത്.

ഡിഗ്രി കഴിഞ്ഞപ്പോള്‍ മുതല്ലാണ് വിവാഹ ആലോചനകൾ വരാൻ തുടങ്ങിയത്. എന്നാൽ എനിക്ക് വിദേശത്ത് പോകാനാരുന്നു താൽപ്പര്യം. എന്നാൽ അച്ഛന് അത് ഇഷ്ടമില്ലായിരുന്നു. വക്കീലിനെക്കൊണ്ട് കെട്ടിക്കാമെന്ന് അച്ഛൻ പറഞ്ഞിരുന്നു. എനിക്കാണേൽ വക്കീലന്മാരെ തീരെ താൽപ്പര്യമില്ലായിരുന്നു.  ലൗ മാര്യേജും വീട്ടില്‌ താൽപ്പര്യമില്ലായിരുന്നു. എന്നാൽ എന്റേത് പ്രമയവിവിഹമാണോ എന്നതിൽ ആളുകൾക്ക് ഇപ്പോഴും സംശയമുണ്ട്. കാരണം പുള്ളിക്കാരന്‍ ലോ അക്കാദമിയിലെ ഒരു പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു.ഞാന്‍ അവിടെ പഠിക്കാന്‍ വരുമ്പോഴെക്കും അദ്ദേഹം അവിടെ നിന്ന് പഠിപ്പ് കഴിഞ്ഞ് പോയിരുന്നെന്ന് ലക്ഷ്മി പറഞ്ഞു