പൃഥ്വിരാജിന്റെ നായികയാകാൻ കഴിയില്ല എന്ന് കാവ്യ കരഞ്ഞു കൊണ്ട് പറഞ്ഞു, ലാൽ ജോസ്

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. ഒരുകാലഘട്ടത്തിന്റെ സന്തോഷത്തിന്റെയും നൊമ്പരങ്ങളുടെയും കഥപറഞ്ഞ ലാൽജോസ് ചിത്രം തിയറ്ററുകളെ ഉത്സവപ്പറമ്പാക്കിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ, ബാലചന്ദ്രമേനോൻ, കാവ്യ മാധവൻ, രാധിക തുടങ്ങി നിരവധി താരങ്ങൾ വേഷമിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്ത് രാധിക അവതരിപ്പിച്ച റസിയയുടെ കഥാപാത്രം തനിക്ക് വേണമെന്ന് കാവ്യാ മാധവൻ വാശിപിടിച്ചു എന്ന് തുറന്നുപറയുകയാണ് സംവിധായകൻ ലാൽ ജോസ്. റസിയ എന്ന കഥാപാത്രം തനിക്ക് വേണം എങ്കിൽ മാത്രമേ ചിത്രത്തിൽ അഭിനയിക്കൂ എന്നും കാവ്യ വാശിപിടിച്ചു എന്നാണ് സംവിധായകൻ പറയുന്നത്.

കാവ്യ വാശിപിടിച്ചെങ്കിലും ഒടുവിൽ സംഭവിച്ചത് മറ്റൊന്നാണെന്നാണ് ലാൽ ജോസ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം കഥ മനസിലായില്ലെന്ന് കാവ്യാമാധവൻ തന്നോട് പറഞ്ഞു. അതിനാൽ വീണ്ടും കഥ പറയാൻ ജെയിംസ് ആൽബെർട്ടിനെ താൻ ചുമതലപ്പെടുത്തി. കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന സീൻ എടുക്കാൻ തുടങ്ങിയപ്പോൾ കാവ്യയെ കണ്ടില്ല. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ മാറിയിരുന്നു കാവ്യ മാധവൻ കരയുന്നത് കാണാനിടയായി.

അപ്പോൾ കാരണം തിരക്കിയെന്നും അതിന് മറുപടിയായി താനല്ല ഇ സിനിമയിലെ നായിക തനിക്ക് റസിയ എന്ന കഥാപാത്രം വേണമെന്ന് കാവ്യ വാശി പിടിച്ചു. അത് കേട്ടപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും സിനിമയിൽ ഇത്രയും ഇമേജുള്ള നടി റസിയയുടെ വേഷം ചെയ്താൽ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ് കാവ്യക്ക് ആ വേഷം നൽകാഞ്ഞതെന്ന് താൻ പറഞ്ഞു. എന്തു വന്നാലും റസിയയുടെ വേഷം കാവ്യയ്ക്ക് നൽകാൻ പറ്റില്ലെന്നും നിർബന്ധമാണേൽ സെറ്റിൽ നിന്നും പൊയ്‌ക്കോളാനും ആവശ്യപെട്ടു. അത് കേട്ടപ്പോൾ കാവ്യ മാധവൻ കൂടുതൽ കരഞ്ഞെന്നും പിന്നീട് കഥയുടെ ഗൗരവം ഉദാഹരണം സഹിതം നൽകിയപ്പോളാണ് കാവ്യക്ക് ബോധ്യം വന്നതെന്നും അവസാനം മനസില്ല മനസ്സോടെ സമ്മതിച്ചതെന്നും ലാൽ ജോസ് പറയുന്നു.