എൽ ഡി എഫും കോൺഗ്രസും കൈക്കൂലി വാങ്ങി, കത്തോലിക്കാ പള്ളി പൂട്ടി

കോതമംഗലം കവളങ്ങാട്‌ പഞ്ചായത്തിലെ പുലിയൻപാറയിൽ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിക്ക് ഇടത് മുന്നണിയും കോൺഗ്രസ് നേതാക്കളും ചേർന്ന് അനുമതി നൽകി. കൈക്കൂലി വാങ്ങിയാണ് ജനവാസ കേന്ദ്രത്തിൽ കമ്പനിക്ക് അനുമതി നൽകിയത്. ഇടത് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നാട്ടുകാർ രം​ഗത്തെത്തി.ആയിരങ്ങൾ എത്തുന്ന കോതമംഗലത്ത് കവളങ്ങാട്‌ പഞ്ചായത്തിലെ പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയുടെ അങ്കണത്തിൽ എന്നു തന്നെ പറയാൻ ഈ കൊടിയ ചതി ഇരു മുന്നണികളും ചേർന്ന് ചെയ്തിരിക്കുന്നത്

ഇതോടെ പള്ളിയിൽ എത്തുന്നവർക്ക് അബോധാവസ്ഥയും, ക്ഷീണവും മൂലം ജീവൻ തന്നെ അപകടത്തിലായി. ഒരു നിവർത്തിയും ഇല്ലാതെ കോതമംഗലത്ത് കവളങ്ങാട്‌ പഞ്ചായത്തിലെ പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി എന്നന്നേക്കുമായി മാർച്ച് 21നു ഞായറാഴ്ച്ച അടച്ചു പൂട്ടി. കേരളത്തിലെ ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമായി മാറിയ സംഭവമാണ്‌ കത്തോലിക്കാ പള്ളി പൂട്ടിയതിലൂടെ. ഇത്തരത്തിൽ ഒരു സംഭവം തന്നെ കേരളത്തിൽ ആദ്യമാണ്‌.യു.ഡി.എഫ് ആണ്‌ ഈ പഞ്ചായത്ത് ഭരിക്കുന്നത്. ഭരണ സമിതിയിലെ 10 അംഗങ്ങളിൽ 6 പേരും പ്ളാന്റിനെതിരെ നിലകൊണ്ട്. ഈ സമയം പ്ളാന്റുടമ ഭരണ സമിതിയിലെ 3 അംഗങ്ങളേയും പ്രതിപക്ഷത്തേ ഇടത് മുന്നണിയിലെ 7 പേരേയും വിലക്കെടുക്കുകയായിരുന്നു അത്രേ. അങ്ങിനെ ഇടതും വലതും ചേർന്ന് ടാർ മിക്സിങ്ങ് പ്ളാന്റിനു അനുമതി നല്കുകയായിരുന്നു.പള്ളിയുടെ തൊട്ടടുത്തായി പ്രവർത്തനാനുമതി നൽകിയ ഭീമൻ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങൾക്ക് സ്വസ്ഥജീവിതം നഷ്ടമായി.പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ആരാധന നടത്താനാവാത്ത അവസ്ഥ.

പ്ലാന്റിന് പ്രവർത്തനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇടത് വലത് മുന്നണികളും വ്യവസായ വകുപും മൗനം തുടരുകയായിരുന്നു.കോടീശ്വരനായ പ്ലാന്റ് മുതലാളി വൻ തുക രാഷ്ട്രീയ കക്ഷി ഭേദമന്യേ കൈക്കൂലിയായി നൽകിയതിലൂടെ ഉദ്യോഗസ്ഥരാഷ്ടീയ പഞ്ചായത്ത് ഭരണ പ്രതിപക്ഷ അംഗങ്ങളിൽ ഭൂരിപക്ഷവും ടാർ പ്ലാന്റ് പ്രവർത്തിക്കാൻ അനുമതി നൽകി ഉടമക്ക് കൂട്ടുനിന്നതോടെയാണ് പ്ലാന്റ് നിയമം ലംഘിച്ച് പ്രവർത്തനം തുടങ്ങിയത് എന്നാണ്‌ ജനങ്ങൾ പറയുന്നത്. കൃസ്ത്യൻ വിശ്വാസി സമൂഹത്തിന് നോമ്പ് കാലമായതോടെ പെസഹ ,ദുഖവെള്ളി, ഈസ്റ്റർ ദിനങ്ങളെല്ലാം കറുത്ത ദിനങ്ങളായി മാറി. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറ് കണക്കിന് വിശ്വാസികൾ പള്ളി പരിസരത്ത് തടിച്ചുകൂടിയിരുന്നു. പള്ളി പൂട്ടി ഉപേക്ഷിച്ച തോടെ വിശ്വാസികൾ കരഞ്ഞ് കൊണ്ടാണ് പ്രദേശം വിട്ടത്.