കാട്ടക്കടയിൽ പികെ കൃഷ്ണദാസിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നു, പരാതി

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രേ ശേഷിക്കേ സ്ഥാനാർത്ഥികൾ പ്രരണത്തിന്റെ തിരക്കിലാണ്. മൂന്നും മുന്നണികളും ഇത്തവണ ശക്തരാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പികെ കൃഷ്ണദാസിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി വരുന്നു. ഇതിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്. ബിജെപി ഭരണം പിടിച്ചെടുക്കുമോയെന്ന ഭയമാണ് ഇതിനുപിന്നിലെന്നാണ് ആക്ഷേപം.

ശക്തമായ മസ്തരം നടക്കുന്ന മണ്ഡലമാണ് കാട്ടാക്കട. ബിജെപിക്കായി പികെ കൃഷ്ണദാസ് മത്സരിക്കുമ്പോൾ യുഡിഎഫിനായി കളത്തിലറങ്ങുന്നത് മലയിൻകീഴ് വേണു​ഗോപാലാണ്. ഇപ്പോഴത്തെ എംഎൽഎ ഐ.ബി. സതീഷാണ് സിപിഎമ്മിനായി രം​ഗത്തിറങ്ങുന്നത്. കോൺ​ഗ്രസിന്റെ സ്ഥിരം കേന്ദ്രമായിരുന്നു കാട്ടാക്കട എന്നാൽ കഴിഞ്ഞ തവണ അത് സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം ബി.ജെ.പിയുടെ വളർച്ച മണ്ഡലത്തിൽ പ്രകടമാണ്. 2011ൽ ബി.ജെ.പി സ്ഥാനാർത്ഥിയായ പി.കെ. കൃഷ്‌ണദാസ് 22550 നേടിയെങ്കിൽ 2016 ആയ‌പ്പോഴേക്കും അത് 38000 കവിഞ്ഞു. സാമുദായികഘടകം കാട്ടക്കടയിൽ വിധി നിർണായക ശക്തിയാണ്. നാടാർസമുദായമാണ് ഇവിടെ കൂടുതൽ. സി.എസ്.ഐ സഭാംഗങ്ങളുടെ നാട്. തൊട്ടുപിന്നിൽ നായർ വിഭാഗവും. അത് കഴിഞ്ഞാൽ ഈഴവ സമുദായത്തിനും ദളിതർക്കും മുസ്ലിങ്ങൾക്കുമാണ് സ്വാധീനമുള്ളത്. കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ആറ് പഞ്ചായത്തുകൾ അടങ്ങിയതാണ് കാട്ടാക്കട മണ്ഡലം.

ബി.ജെ.പി സ്ഥാനാർത്ഥിയായി കൃഷ്ണദാസ് മാസങ്ങൾക്കുമുന്നെ പ്രചരണം ആരംഭിച്ചിരുന്നു. 2016ൽ ഐ.ബി. സതീഷ് (സി.പി.എം) 51614, എൻ. ശക്തൻ (കോൺ.) 50765,പി.കെ. കൃഷ്ണദാസ് (ബി.ജെ.പി) 38700