പ്രതിഭയെ വിടൂ, ഇനിയും വേട്ടയാടാതെ..ഇത് വലിയൊരു റിസ്‌കായി പ്രതിഭക്ക് തോന്നിയിട്ടില്ല

മലയാളകാര എന്നും വിതുമ്പലോടെ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. കേരളത്തെ വിറപ്പിച്ചുനിര്‍ത്തിയ നിപക്കെതിരെയുള്ള പോരാട്ടത്തിനിടെ ജീവൻ നൽകിയ ലിനി. ലിനിയുടെ വിയോഗത്തില്‍ വിതുമ്പിനിന്ന സജീഷിനെയും കുട്ടികളേയും മലയാളക്കരയിൽ ആര്‍ക്കും മറക്കാന്‍ ആവില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് സജീഷ് വീണ്ടും വിവാഹിതനാവുന്നത്. കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു. ഇപ്പോഴിതാ സജീഷും കുടുംബവും പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. കാരണം പ്രതിഭക്കു നേരെ ഉയരുന്ന നെഗറ്റിവ് കമെന്റുകളാണ്.

ലിനിയുടെ വേര്‍പാടിന് ശേഷം ഇത്തരം ഒരു തീരുമാനം എടുത്ത് അറിയിക്കുമ്പോൾ സജീഷിന് ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു. ഈ തീരുമാനം എത്രമാത്രം സമൂഹം എത്രമാത്രം ഉൾകൊള്ളുമെന്നും എല്ലാവര്‍ക്കും മക്കളോടുള്ള ആ ഒരു സ്‌നേഹവും കരുതലുമൊക്കെ, അവര്‍ ഏത് രീതിയിലാണ് കാണുകയെന്നുമാണ് സജീഷ് ചിന്തിച്ചത്.

പക്ഷേ, സജീഷ് ഈ ഒരു കാര്യം അവതരിപ്പിച്ചപ്പോള്‍, നല്ല രീതിയില്‍ തന്നെ എല്ലാവരും സജീഷിനെ സപ്പോര്‍ട്ട് ചെയ്തു. മക്കള്‍ക്ക് ഒരു അമ്മയായി വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടക്കമുള്ളവര്‍ പറഞ്ഞു. എല്ലാവരും ആ ഒരു രീതിയില്‍ തന്നെ അതിനെ ഉൾക്കൊണ്ടു. മക്കളും അമ്മയായി തന്നെയാണ് പ്രതിഭയെ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ആ ഒരു സന്തോഷമാണ് ആദ്യമായി സജീഷ് പറഞ്ഞത്.

സജീഷിനെയും കുടുംബത്തെയും കുറിച്ച് അറിയുന്നത് മീഡിയയില്‍ കൂടെ തന്നെയാണെന്ന് പ്രതിഭ പറഞ്ഞു. ഇവര്‍ കേരളക്കരയാകെ ഏറ്റെടുത്ത മക്കളാണ്. അവര്‍ക്ക് ഒരു അമ്മയായി വരുന്നത് നെഗറ്റീവായി കാണുന്നവരുമുണ്ട്. ഒരു രണ്ടാനമ്മ എന്ന കാഴ്ചപ്പാടിലൂടെ നോക്കുന്ന ഒരുപാട് പേരുണ്ട്. ഇതൊരു റിസ്‌ക് തന്നെയാണെന്ന് അടുത്ത സുഹൃത്തുക്കളൊക്കെ പറഞ്ഞു – പ്രതിഭ പറഞ്ഞു.

‘എന്നെ സംബന്ധിച്ച് ഇത് വലിയൊരു റിസ്‌കായി തോന്നിയിട്ടില്ല. എല്ലാം ഓരോരുത്തരുടെയും കാഴ്ചപ്പാടാണല്ലോ. രണ്ടാനമ്മയെന്ന കാഴ്ചപ്പാടിപ്പുറം ഞങ്ങള്‍ ഒരു മാതൃകയായി മാറട്ടെയെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇവര്‍ക്ക് മൂന്ന് പേര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഒന്നിച്ചത്. ഇപ്പോള്‍ ഇവര്‍ക്കുള്ള ഈ സ്‌നേഹം എല്ലാ കാലത്തും ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’ പ്രതിഭ പറയുന്നു.

മറ്റോരു വിവാഹം കഴിക്കണമെന്ന കാര്യം രണ്ട് വര്‍ഷത്തിന് ശേഷം തീരുമാനിച്ചിരുന്നെന്ന് സജീഷ് പറഞ്ഞു. കാരണം, പലപ്പോഴും പല അനുസ്മരണങ്ങളില്‍ പോകുമ്പോള്‍, കുട്ടികളുടെ സ്‌നേഹം കാണിക്കുന്ന സമയത്ത് പലയാളുകളും പറയുന്നത് അമ്മയില്ലാത്ത കുട്ടികളാണ്, അവരെ ഒന്ന് ആ രീതിയില്‍ ശ്രദ്ധിക്കണമെന്നായിരുന്നു.

‘പക്ഷേ, എനിക്ക് തോന്നിയത്, ഒരിക്കലും അമ്മയില്ലാത്ത മക്കളായി വളരാന്‍ പാടില്ല, അവർക്ക് സ്‌നേഹം ഒക്കെ ആവശ്യമാണ്. ലിനിയുടെ ആ ഒരു സ്‌നേഹം എപ്പോഴും മക്കള്‍ക്ക് കിട്ടണം. ആ ഒരു ഉദ്ദേശ്യം എപ്പോഴും മനസിലുണ്ടായിരുന്നു. വളരെ അവിചാരിതമായിട്ടാണ് ഒരു പരിപാടിയില്‍ വച്ച് പ്രതിഭയെ കാണുന്നത്. ചെറിയ രീതിയിലുള്ള ഒരു പരിചയം ഉണ്ടാക്കുകയായിരുന്നു അപ്പോൾ.’

‘തുടർന്ന് പ്രതിഭയെ കുറിച്ച് നേരിട്ടറിഞ്ഞു. നല്ല രീതിയില്‍ പരിചയപ്പെട്ടു. ഇങ്ങനെ ഒരു ലൈഫിലാണ് അവര്‍ മുന്നോട്ടു പോകുന്നതെന്ന് മനസിലായി. അതിന് ശേഷം കൂടുതലായും ജീവിതത്തെ പറ്റി സംസാരിക്കാന്‍ തുടങ്ങി. ആ സംസാരം തുടങ്ങിയത് ലിനിയെ കുറിച്ചായിരുന്നു. ലിനി എങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് വിട്ടുപോയതും. ഇനി ജീവിതം മുന്നോട്ട് നയിക്കുന്നത് എങ്ങനെയാണെന്നുള്ളതും. ഒരുപാട് സംസാരിച്ചു.’

ഈ ഒരു സന്തോഷ വാർത്ത സജീഷ് ആദ്യം അറിയിച്ചത് ലിനിയുടെ വീട്ടില്‍ തന്നെയായിരുന്നു. ലിനിയുടെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് പ്രതിഭയുമായുള്ള കല്യാണം നിശ്ചയിക്കുന്നത്. സജീഷ് പറഞ്ഞു. രണ്ടാം വിവാഹം എന്ന കാര്യം പറഞ്ഞപ്പോള്‍ പലരും എതിര്‍ത്തിരുന്നെന്ന് പ്രതിഭ പറയുന്നു. രണ്ടാം വിവാഹത്തിന്റെ കാര്യം അറിയിച്ചപ്പോള്‍ പലരും നെഗറ്റീവ് കമന്റുകളുമായി എത്തിയെന്നും സജീഷ് പറയുകയാണ്.