ലിഫ്റ്റ് തകർന്നു വീണ് അപകടം,നാല് മരണം, അഞ്ചുപേരുടെ നില ഗുരുതരം

നോയിഡ: ലിഫ്യ് തകർന്നു വീണുണ്ടായ അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. ഗ്രേറ്റർ നോയിഡയിലെ അമരാപ്പള്ളി ഹൗസിംഗ് സൊസൈറ്റിലെ കെട്ടിടത്തിലായിരുന്നു അപകടം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് ആണ് തകർന്നു വീണത്.

പരിക്കേറ്റ കുറച്ചുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രീംവാലി പ്രോജക്ടിന്റെ കെട്ടിടത്തിലാണ് അപകടം. ലിഫ്റ്റ് തകരുമ്പോൾ 12 പേരുണ്ടായിരുന്നതായാണ് വിവരം. അഞ്ചുപേരുടെ നില ഗുരുതരമെന്നാണ് സൂചന.