ഐഫോൺ 15 ബുക്കിങ്ങ് തുടങ്ങി,ഇക്കുറി മെയ്ക്ക് ഇൻ ഇന്ത്യ ആപ്പിൾ ഫോൺ

എന്തുകൊണ്ട് ഐഫോൺ ഉണ്ടാക്കുന്ന ഇന്ത്യയിൽ അതിന്റെ വില ലോക രാജ്യങ്ങളേക്കാളും ഗൾഫ് രാജ്യങ്ങളേക്കാളും കൂടുതൽ? വാർത്തയിൽ വിവരിക്കുന്നു

ആപ്പിൾ ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ബുക്കിങ്ങ് തുടങ്ങി. ഇന്നു മുതൽ ഫോൺ ബുക്ക് ചെയ്യാം. ഈ മാസം 22 മുതൽ വിതരണം തുടങ്ങും. വിതരണത്തിനായി ഇന്ത്യയിലെ 2 ഫാക്ടറികളിൽ ലക്ഷ കണക്കിനു ഫോണുകൾ റെഡിയായി കഴിഞ്ഞു. ആവശ്യക്കാരേ തേടി സമീപ ദിവസം തന്നെ രാജ്യത്തിന്റെ തലങ്ങും വിലങ്ങും എല്ലാം ഐ ഫോൺ പാർസലുകൾ പറക്കും.

പുതിയ തലമുറ ഐഫോൺ മോഡലുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയുടെ ഇന്ത്യയിലെ വിലയും ഔദ്യോഗികമായി പുറത്ത് വന്നു.പ്രോ മോഡലുകൾ, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയുടെ പ്രാരംഭ വില വർദ്ധിച്ചു. ആപ്പിൾ ഐഫോൺ 15 പ്രോയ്ക്ക് ഇപ്പോൾ 1,34,900 രൂപയും ഐഫോൺ 15 പ്രോ മാക്‌സിന് 1,59,900 രൂപയുമാണ് വില; ഇത് യഥാക്രമം 5,000 രൂപയുടെയും 20,000 രൂപയുടെയും വർദ്ധനവ് വരുത്തി.

എന്നാൽ ഇത് ഒരു വില വർദ്ധനവ് എല്ലെന്നും മെറ്റീരിയിയൽ വില ലോകത്ത് 30 % വരെ ഉയർന്നു എന്നും ഐഫോൺ 15 പ്രോ മാക്‌സിന്റെ അടിസ്ഥാന സ്റ്റോറേജ് 128 ജി ബിയിൽ നിന്നും 256 ജി ബി ആക്കി എന്നും ആപ്പിൾ പറയുന്നു. ഇന്ത്യയിലെ സാഹചര്യത്തിൽ നിർമ്മാണം നടത്തിയതിനാൽ നിർമ്മാണ ചിലവിൽ കുറവ് ഉണ്ടായി. അതിനാൽ മാത്രമാണ്‌ ഈ വിലയിൽ വില്ക്കാൻ സാധിക്കുന്നത്. അല്ലെങ്കിൽ 30% വരെ വില വർദ്ധിക്കുമായിരുന്നു എന്നാണ്‌ അവകാശ വാദം.ഇക്കുറി ഐ ഫോണുകൾ പൂർണ്ണമായും മേയ്ക്ക് ഇൻ ഇന്ത്യ ആയിരിക്കും എന്നതും ശ്രദ്ധേയം

ബില്യൺ കണക്കിനു ഐ ഫോണുകൾ ഇക്കുറി ഇന്ത്യയിൽ നിന്നും കയറ്റുമതിയും ചെയ്യും. 2106 മുതൽ, ആപ്പിൾ രാജ്യത്ത് ചില ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നു. ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ കയറ്റുമതി ഇരട്ടിയിലധികം വർധിച്ചു, മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കയറ്റുമതി 11 ബില്യൺ ഡോളറിലെത്തി.9-10 ബില്യൺ ഡോളറിന്റെ ലക്ഷ്യമായിരുന്നു ഇട്ടത്. എന്നാൽ ഇത് 11.2 ബില്യൺ ഡോളർ ആകുകയായിരുന്നു.സിഎംആർ പ്രകാരം ഇന്ത്യയിലെ ഐഫോൺ ആഭ്യന്തര ഉൽപ്പാദനം മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചു.

യുഎസ്, ദുബായ്, സിംഗപ്പൂർ, മറ്റ് ചില രാജ്യങ്ങൾ എന്നിവയെ അപേക്ഷിച്ച് ഇന്ത്യയിൽ ഐഫോണുകളുടെ വില വളരെ കൂടുതലാണ്. ഈ ഐഫോണുകളിൽ ചിലത് രാജ്യത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നുണ്ടെങ്കിലും ഉയർന്ന വില എന്തുകൊണ്ടാണെന്ന് ഇത് പലരെയും അത്ഭുതപ്പെടുത്തുന്നു. ചില കാരണങ്ങൾ ഇതാ…ഐഫോൺ ഉൽപ്പാദനത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നില്ല. തൽഫലമായി, ആപ്പിളിന് കസ്റ്റംസ് തീരുവ നൽകേണ്ടിവരുന്നു. വൻ കസ്റ്റംസ് തിരുവയാണ്‌ ഇറക്കുമതിക്ക് ഇന്ത്യയിൽ നല്കേണ്ടി വരുന്നത്.വാങ്ങുന്നവർ അടയ്‌ക്കേണ്ട, ചുമത്തുന്ന ജിഎസ്‌ടി നികുതി മറ്റ് രാജ്യത്തേക്കാൾ ഒരുപാട് കൂടുതലാണ്‌ ഇന്ത്യയിൽ.ആപ്പിൾ നൽകുന്ന കസ്റ്റം ഡ്യൂട്ടി ഏകദേശം 22% ആണ്. കൂടാതെ 18% ജി എസ് ടിയും നല്കണം. അപ്പോൾ വിലയുടെ 40%വും നികുതിയായി മാറുന്നു. ഇതു കൂടാതെ 15% വരെ ലാഭം ഡീലർമാർ എടുക്കുന്നു. അപ്പോൾ ചിലവ് 55% വരെ ആകുന്നു.