ബവ്‌കോ പ്രീമിയം കൗണ്ടറില്‍ നിന്നും രണ്ട് മാസത്തിനിടെ മോഷണം പോയത് 42868 രൂപയുടെ മദ്യം

തിരുവനന്തപുരം. ബവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം പെരുകുന്നു. രണ്ട് മാസത്തിനിടെ വിവിധ ഔട്‌ലെറ്റുകളില്‍ നിന്നായി 42868 രൂപയുടെ മദ്യം മോഷണം പോയന്നാണ് റിപ്പോര്‍ട്ടുകള്‍. 36 കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ജവാനും ബെക്കാര്‍ഡിയുമാണ് മോഷണം പോയത്. സംഭവത്തില്‍ ബവ്‌കോ പരാതി നല്‍കുന്നതിനു പകരം അതാത് ഔട്‌ലെറ്റുകളാണ് കേസുമായി മുന്നോട്ടു പോകുന്നത്.

മോഷ്ടാക്കളുടെ സിസിടിവ് ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയത്. ചേര്‍ത്തല ഔട്‌ലെറ്റില്‍ നിന്ന് മാത്രം 8900 രൂപയുടെ മദ്യം മോഷണം പോയി. വനിതി ജീവനക്കാരുള്ള ഔട്‌ലെറ്റില്‍ പോലും മതിയായ സുരക്ഷാ സന്നാഹങ്ങളില്ല. ഇതാണ് മോഷ്ടാക്കള്‍ മുതലെടുക്കുന്നത്. ഔട്‌ലെറ്റുകളിലെ നീണ്ട നിര ഒഴിവാക്കുവനാണ് പ്രീമിയം കൗണ്ടറുകള്‍ എന്ന ആശയത്തിലേക്ക് ബവ്‌കോ എത്തിയത്.