‘തനിക്ക് എന്തോ ഗുണം ഉണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്’

തിരുവനന്തപുരം . മുഖ്യമന്ത്രി കുറ്റാരോപിതനും കക്ഷിയുമായ കേസ് പരിഗണക്കിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുക വഴിയും ഭിന്ന വിധി വഴിയും വിവാദങ്ങളിൽ പെട്ട ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സ്വയം പുകഴ്ത്തലുമായി രംഗത്ത്. തനിക്ക് എന്തോ പ്രത്യേക ഗുണം ഉണ്ടെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

സിറിയക് ജോസ ഫിന്റെ വാക്കുകൾ ഇങ്ങനെ: ‘നരേന്ദ്രമോദിയും മന്‍മോഹന്‍സിങും തന്നെ ഒരുപോലെ അംഗീകരിച്ചിട്ടുണ്ട്. എന്തോ ഗുണം തനിക്ക് ഉള്ളതുകൊണ്ടല്ലേ ഇതെന്നാണ്’ ജസ്റ്റിസ് സിറിയക് ജോസഫ് ചോദിക്കുന്നത്. പി കെ വാസുദേവന്‍ നായര്‍, കെ കരുണാകരന്‍, എകെ ആന്റണി, ഇകെ നായനാര്‍ എന്നിവര്‍ മുഖ്യമന്ത്രിയായിരു ന്നപ്പോഴെല്ലാം താന്‍ കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചു. ഇവരെല്ലാം തന്നെ തെരഞ്ഞെടുത്തത് മുജ്ജന്മ സുകൃതം കൊണ്ടായിരിക്കും എന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറയുന്നു.

ജഡ്ജിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിമാരല്ലെന്ന് പറയുന്ന ജസ്റ്റിസ് സിറിയക് ജോസഫ്, സര്‍വീസില്‍ തുടരുന്നതിനെ വിമര്‍ശിക്കുന്നവരോട് സഹതാപം മാത്രമാണുള്ള തെന്നും, 12 വര്‍ഷം താന്‍ സര്‍ക്കാര്‍ പ്ലീഡര്‍ ആയിരുന്നുവെന്ന് ഈയിടെ ഒരാള്‍ പറഞ്ഞതായും പറഞ്ഞിരിക്കുന്നു. വിവിധ പാര്‍ട്ടികളില്‍പ്പെട്ട മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് 12 വര്‍ഷം തുടര്‍ച്ചയായി ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചത്. ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണ്. മുഖ്യമന്ത്രിമാരല്ല ജഡ്ജിമാരെ നിയമിക്കുന്നതെന്ന കാര്യം പലരും സൗകര്യപൂര്‍വം മറക്കുന്നു – സിറിയക് ജോസഫ് പറഞ്ഞു.