കാല്‍പ്പാദത്തിൽ ഹനുമാനും ഗരുഡനും ,രാംലല്ലയിൽ വിഷ്ണുവിന്റെ 10 അവതാരങ്ങൾ

അയോധ്യാ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ പുരോ​ഗമിക്കവേ, അവിടെ സ്ഥാപിക്കുന്ന രാംലല്ല വി​ഗ്രഹത്തിന്റെ സവിശേഷതകളും പുറത്തു വരികയാണ്. ശ്രീരാമന്റെ ബാലരൂപത്തിലുള്ള രംലല്ല വിഗ്രഹത്തിൽ വിഷ്ണുവിൻറെ പത്ത് അവതാരങ്ങളും സനാതനധർമ്മവുമായി ബന്ധപ്പെട്ട പ്രധാന ചിഹ്നങ്ങളും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എടുത്തു പറയേണ്ട ഒന്നാണ് വിഷ്ണുവിൻറെ പത്ത് അവതാരങ്ങൾ.

ശ്രീരാമ ഭക്തനെ ഹനുമാന് വിഗ്രഹത്തിന്റെ വലത് കാൽപാദത്തിന് സമീപം സ്ഥാനം നല്കിയിട്ടുള്ളത്. വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ഇടതു കാൽപാദത്തിന് അരികിലും ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ മുകൾഭാഗത്ത് ആകട്ടെ സനാതന ധർമ്മവും ഹിന്ദുമതവുമായി ബന്ധപ്പെട്ട സ്വസ്തിക ഓം ചക്ര ഗദ ചങ്ക് തുടങ്ങിയ വിശുദ്ധ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കർണാടക മൈസൂർ സ്വദേശിയായ അരുൺ യോഗ്യരാജാണ് 5 വയസ്സുള്ള ശ്രീരാമനെ 51 ഇഞ്ച് വലിപ്പമുള്ള വിഗ്രഹത്തിൽ കൊത്തിയെടുത്തിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിന് ഒരു ദിവസം കൂടി മാത്രം അവശേഷിച്ചിരിക്കുകയാണ് രാംലല്ല വിഗ്രഹത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തിക്കൊണ്ട് രാമജന്മഭൂമി തീർത്ഥാടനക്ഷേത്രട്രസ്റ്റ് രം​ഗത്തെത്തുന്നത്. നേരത്തേ വി​ഗ്രഹത്തിന്റെ കണ്ണുമൂടയ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. രാംലല്ലയുടെ ചൈതന്യം നിറഞ്ഞ മുഖവും കൈകളിൽ സ്വർണ്ണം കൊണ്ട് നിർമ്മിച്ചിരിക്കുന്ന അമ്പും വില്ലും എല്ലാം തന്നെ കാണാൻ കഴിയും. നാലരയടി ഉയരത്തിലാണ് രംലല്ലയുടെ വി​ഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഒറ്റശിലയിലാണ് ഈ വി​ഗ്രഹം നിർമ്മിച്ചിട്ടുള്ളതെന്നാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത യാതൊരുവിധ ബന്ധിപ്പിക്കലും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടില്ല. വി​ഗ്രഹത്തിന് പിന്നിലെ പ്രഭാവലയത്തിൽ പത്ത് അവതാരങ്ങളും കാണാൻ കഴിയും

അരുൺ യോഗ്യരാജ് മാസങ്ങളോളം നീണ്ട തപസ്സിലൂടെയാണ് രാംലല്ല വിഗ്രഹത്തിന്റെ നിർമാണമൊക്കെ പൂർത്തീകരിച്ചതും. ഇതിലും വലിയ സന്തോഷം തൻറെ ജീവിതത്തിൽ വരാനില്ല എന്ന് അറിയിച്ചുകൊണ്ടാണ് ശില്പി യോ​ഗി രാജ് രം​ഗത്തു വരുന്നത്.