പാര്‍ക്കിംഗ് ഫീ ആവശ്യപ്പെട്ട് ലുലു മാള്‍, ലൈസന്‍സ് കാണിക്കൂ എന്നിട്ട് കാശ് തരാമെന്ന് ബോസ്‌കോ കളമശ്ശേരി Bosco Kalamassery

കൊച്ചി/ ലുലുമാളില്‍ Lulumall പാര്‍ക്കിങ്ങ് ഫീസ് നല്‍കാന്‍ തയ്യാറാകാതിരുന്ന ബോസ്കോ കളമശേരിയെ Bosco Kalamassery പേലിസ് തടഞ്ഞ് നിര്‍ത്തി. പാര്‍ക്കിങ്ങ് ഫീസ് നല്‍കുവാന്‍ തയ്യാറല്ല എന്ന് പറഞ്ഞതോടെ ബോസ്‌കോ കളമശേരിയുടെ കാറിന് ബാരിക്കേഡുകള്‍ നിരത്തി കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

കൊച്ചി ലുലുമാളില്‍ പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നതിനെതിരെ നിരവധി തവണ ബോസ്‌കോ കളമശേരി പ്രതിഷേധിച്ചിരുന്നു. ലുലുമാളിന്റെ ഇത്തരം നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് ഹൈക്കോടതി അമിക്കസ് ക്യൂറിയെ അന്വേഷണത്തിനായി നിയമിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അമിക്കസ് ക്യൂറി ലുലുമാളില്‍ ഉടന്‍ പരിശോധന നടത്തും.

അതേസമയം പാര്‍ക്കിങ്ങ് ഫീസ് പിരിക്കുന്നതില്‍ നിന്ന് കോടതി തങ്ങളെ വിലക്കിയിട്ടില്ലെന്ന് ലുലുമാള്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ പാര്‍ക്കിങ്ങ് ഫീസ് പിരിക്കുവാന്‍ കോടതി അനുമതി തന്നിട്ടില്ലെന്നും ഫീസ് പിരക്കുന്നതിന് ലഭിച്ചിരിക്കുന്ന ലൈസന്‍സ് കാണിക്കണമെന്നും ബോസ്‌കോ കളമശേരി ആവശ്യപ്പെടുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. പാര്‍ക്കിങ്ങ് ഫീസ് നല്‍കാതെ തന്നെ ബോസ്‌കോ കളമശേരിയെ പോലീസ് കടത്തി വിടുകയായിരുന്നു.