ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് കേസിൽ നിന്ന് രക്ഷിക്കാൻ

ആലപ്പുഴ/ ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന് സർക്കാർ നിയമനം നൽകിയത് കേസിൽ നിന്ന് രക്ഷിക്കാനാണെന്ന് ആക്ഷേപം. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആരോപിക്കപ്പെട്ട ഒരു കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിടരാമനെയാണ് പിണറായി സർക്കാർ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചിരിക്കുന്നത്.

ഒരു ജില്ലാ കളക്ടർ എന്നത് ജില്ലയിലെ ജുഡീഷ്യൽ മജിട്രേറ്റ് കൂടിയാണ്. അത്തരം ഒരു പദവി നിലവിലുള്ള ഒരു കേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട ശ്രീറാം വെങ്കിടരാമന് നൽകിയിരിക്കുന്നത് നീതിന്യായ വ്യവസ്ഥിതിയെ അപമാനിക്കലും, ജനാധിപത്യത്തോടുള്ള അധികാര ഭ്രഷ്ടിന്റെ വെല്ലുവിളിയുമായി വേണം കരുതാൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രേത്യേക താല്പര്യമെടുത്താണ് ശ്രീറാമിന് പുതിയ കസേര നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത ഒരു ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ഒരാൾ ഒന്നാം പ്രതിയായ കേസിൽ എന്തൊക്കെ തെളുവുകൾ ഉണ്ടായാലും ഇനി എന്താണ് നടക്കുക? ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ സംസ്ഥാനത്ത പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഒരിക്കലും ഞായീകരിക്കാനാവാത്ത സംഭവായിട്ടാണ് നിയമ വിദഗ്ധർ ഇതിനെ കാണുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള ഒരു പരിഗണനയും ശ്രീറാമിനു ലഭിക്കില്ലെന്നും കേസിൽ സത്യം തെളിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി രണ്ട് വര്‍ഷത്തിനു ശേഷമാണ് ഉന്നതപദവിയിലേയ്ക്ക് ശ്രീറാം വെങ്കിട്ട രാമനെ തിരികെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാറിടിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ച് അമിത വേഗത്തിൽ കാറോടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ശ്രീറാമിന്റെ കാറിൽ അയാളോടൊപ്പം സ്വകാര്യ സുഹൃത്ത് വഫ ഫിറോസം ഉണ്ടായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി ആരോപണം ഉണ്ടായിരുന്നെങ്കിലും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അപ്പോൾ മുതൽ അയാളെ രക്ഷിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ സംഭവങ്ങൾ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിടരാമനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

സര്‍വ്വേ വകുപ്പ് ഡയറക്ടറായിരിക്കേയാണ് ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ വാഹനാപകടക്കേസ് ഉണ്ടാവുന്നത്. ശ്രീറാം നടത്തിയ നിയമലംഘനങ്ങളെപ്പറ്റി കൃത്യമായി അന്വേഷിക്കുമെന്നും നിയമനത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വൈദ്യുത മന്ത്രിയായിരുന്ന എം എം മണി അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഉറപ്പു നൽകിയിരുന്നു. ‘ഇതെല്ലാം ചെയ്തത് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ആണെന്നത് ലജ്ജിപ്പിക്കുന്നതാണെന്നും’ അന്ന് മന്ത്രി പറഞ്ഞു. എന്നാൽ ആ പരിഗണന പ്രതിയ്ക്ക് ലഭിക്കില്ലെന്നും അതാണ് സര്‍ക്കാര്‍ സമീപനമെന്നുമായിരുന്നു മാധ്യമങ്ങളുടെ മുന്നിൽ സർക്കാർ ഭാക്ഷയിൽ പറഞ്ഞിരുന്നത്.