ഗുരുവായൂർ അമ്പല നടയിൽ, ജന്മദിനത്തിൽ ഭാര്യക്കൊപ്പം​ ​ഗുരുവായൂർ ദർശനം നടത്തി എംജി ശ്രീകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ ദിവസമാണ് എംജി 67ാം ജന്മജിനം ആഘോഷിച്ചത്. ​എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാർ പതിവായി അമ്പലത്തിൽ പോകാറുണ്ട്. ഇത്തവണ താനും ഭാര്യയും ഏറെ ഇഷ്ടപ്പെടുന്ന ​ഗുരുവായൂരിലായിരുന്നു ദർശനം. ​ഗുരുവായൂർ അമ്പല നടയിൽ എന്ന കാപ്ഷനോടെ ചിത്രവും പങ്കിട്ടു.

​ഗുരുവായൂർ അമ്പലത്തെക്കുറിച്ച് അടുത്തിടെ എംജി പറഞ്ഞതിങ്ങനെയായിരുന്നു, കൃഷ്ണനെയാണ് എനിക്കും ഭാര്യയ്ക്കും ഏറെ ഇഷ്ടം. തന്നേക്കാളും കൂടുതല്‍ ഭക്തിയും വിശ്വാസവുമുള്ളത് ഭാര്യയ്ക്കാണ്. മാസത്തില്‍ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട്. കൃഷ്ണന്റെ അനുഗ്രഹം ജീവിതത്തില്‍ ശരിക്കും അനുഭവിച്ചവരാണ് ഞങ്ങള്‍. ഗുരുവായൂരില്‍ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ്.

ചെന്നൈയിലുണ്ടായിരുന്ന ഒരു ഫ്‌ളാറ്റ് വില്‍ക്കാനായി വല്ലാതെ ബുദ്ധിമുട്ടിപ്പോയിരുന്നു. പരസ്യങ്ങളൊക്കെ കൊടുത്തെങ്കിലും വാങ്ങാനായി ആരും വന്നിരുന്നില്ല. ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍ ഇവിടെ എവിടെയെങ്കിലും ഒരു വീടോ, ഫ്‌ളാറ്റോ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യവും മനസിലുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുന്നതിനിടയിലാണ് ചെന്നൈയിലെ ഫ്‌ളാറ്റിനെക്കുറിച്ച് ചോദിച്ച് ഒരാള്‍ വിളിച്ചത്. ആ കച്ചവടം നടക്കുകയും ചെയ്തു.

ഒരുപാട് അയ്യപ്പ ഭക്തി ഗാനങ്ങൾ പാടിയിട്ടുള്ള അദ്ദേഹത്തിന് എത്ര പാട്ടുകളനു താന് അയ്യപ്പന്റേതായി പടിയിട്ടുള്ളതെന്നു കണക്കില്ല. പക്ഷെ അയ്യപ്പ സംന്ധിയിൽ ഉണ്ടായ ഒരു അനുഭവത്തെ തുടർന്നാണ് തനിക്കു സ്റ്റേറ്റ് അവാർഡ് കിട്ടിയതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് അദ്ദേഹം ഞാൻ ഇരുപത്തിരണ്ട് മല അടുപ്പിച്ച് ചവിട്ടിയ ആളാണ്. പണ്ടൊരിക്കൽ ഞാൻ ഓർക്കസ്ട്രയിലുള്ള കുറച്ച് ആളുകളും ഒക്കെയായി മുകളിലത്തെ മണ്ഡപത്തിൽ പോയിരുന്ന് ഭജനപാട്ടുകൾ ഒക്കെയും പാടിയ ഒരു കാലമുണ്ട്. ഒരിക്കൽ അവിടെ നിന്നും പാടി തിരികെ ഇറങ്ങിയപ്പോൾ 80 വയസായ ഒരു മനുഷ്യനെ കണ്ടു. ഒരു ചെറിയ തോർത്ത് മുണ്ടൊക്കെ ഉടുത്ത് തോളത്തും അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുന്നോട്ട് വെച്ചാൽ പുറകോട്ട് പോയി പോസ്റ്റിലേക്ക് ഇടിക്കുകയാണ് അത്രയും നടക്കാൻ വയ്യാത്ത ഒരാൾ. ഞങ്ങൾക്ക് പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിർത്തി പോരാനും തോന്നിയില്ല’.

ഞാൻ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്സിമം എത്തിക്കാമെന്ന്. ഞങ്ങൾ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാ ഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോഴേക്കും നമ്മൾ ആകെ തളർന്നു. അദ്ദേഹത്തെ ഒരു കലുങ്കിൽ ഇരുത്തി ഞങ്ങൾ കട്ടൻ ചായ കുടിക്കാൻ പോയി തിരികെ വന്ന് നോക്കുമ്പോൾ അയാളെ കാണാൻ ഇല്ല. അവിടെയൊക്കെ അയാളെ നോക്കി കാണാൻ ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ തോന്നുന്നത് ചെറിയ ഒരു ടാസ്ക്ക് അയ്യപ്പൻ തന്ന പോലെയാണ്.’ഈ സംഭവം കഴിഞ്ഞതിന്റെ അടുത്ത വർഷമാണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. അത് ഇതുമായി ബന്ധം ഇല്ലായിരിക്കാം. പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പൻ എന്നുപറഞ്ഞാൽ അത് വലിയ ശക്തിയാണ്. നമ്മുടെ അൾട്ടിമേറ്റ് പവർ എന്ന് പറയില്ലേ അതാണ്. അച്ചുതണ്ട് കറങ്ങുമ്പോൾ അദ്ദേഹം വിരൽ വച്ച് അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നെന്നാണ് എംജി പറഞ്ഞത്.