ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് പിടിക്കുമോ ചേട്ടാ; ചോദിച്ചത് മഫ്തിയിലായിരുന്ന പോലീസിനോട്; പിന്നീട് സംഭവിച്ചത്‌

പണി ചോദിച്ച്‌ വാങ്ങുന്ന ആ അവസ്ഥയിലാണ് പാലയിലെ രണ്ടു യുവാക്കള്‍. ഇന്നലെ പാലാ മീനച്ചിലാര്‍ കടവിലെത്തിയ യുവാക്കള്‍ക്ക് കടവിലിരുന്ന് മദ്യപിച്ചാലോ എന്നായി ചിന്ത. കടവിലിരുന്ന് മദ്യപിച്ചാല്‍ പ്രശ്‌നം ആകുമോ എന്നറിയേണ്ടേ അതിനായി വഴിയേ പോയ ആളോട് ‘ ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന് ചോദിച്ചു. പോലീസ് വരുമെന്നും കേസെടുക്കുമെന്നും പിന്നീട് നടന്ന കാര്യങ്ങളിലൂടെ യുവാക്കള്‍ക്ക് പിടികിട്ടി. കാരണം യുവാക്കള്‍ കടവിലിരുന്ന് രണ്ടെണ്ണം അകത്താക്കി സംശയം ചോദിച്ചത് പോലീസുകാരോട് തന്നെയായിരുന്നു.

മദ്യത്തിന്റേയും ലഹരിമരുന്നിന്റേയും റെയ്ഡിനായി സ്‌ക്വാഡുകളുടെ കൂടെ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തിലെത്തിയ പാലാ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെപി ടോംസണിനോടാണ് യുവാക്കള്‍ തങ്ങളുടെ സംശയം ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ കൂട്ടാക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ യുവാക്കള്‍ ഇരുന്ന് ബിയര്‍ കുപ്പി തുറക്കുകയും ചെയ്തിരുന്നു.

പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പ് ചുമത്തി യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്ത ശേഷം യുവാക്കളെ വിട്ടയച്ചതായി പോലീസ് വ്യക്തമാക്ക മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തിലായിരുന്നു സിഐ. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി കേസെടുത്ത ശേഷം താക്കീത് നല്‍കി യുവാക്കളെ വിട്ടയച്ചു.

”മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര്‍ ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പൊലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.