വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ് തങ്ങളുടേത്, വിവാഹത്തിന് ശേഷം മനസ് തുറന്ന് മൈഥിലിയും ഭര്‍ത്താവും

ഇന്നലെയാണ് നടി മൈഥിലി വിവാഹിതയായത്. ആര്‍കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വിരുന്ന് നടത്തിയിരുന്നു. വിവാഹത്തിന് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് മൈഥിലിയെ ഒരുക്കിയത്. വിവാഹത്തിന് ശേഷം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് മൈഥിലിയും സമ്പത്തും.

നമ്മുടെ ടീമാണ് എല്ലാം ചെയ്തത്. 10 ദിവസമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. എല്ലാം ഭയങ്കര സിംപിള്‍ ആന്‍ഡ് എലഗന്റായിരിക്കണം എന്നായിരുന്നു തീരുമാനിച്ചത്. ഒത്തിരി മേക്കപ്പൊന്നുമില്ലാതെ ലൈറ്റായിട്ട് മതി. നല്ല നീറ്റായിരിക്കണം എന്നും പറഞ്ഞിരുന്നു. എല്ലാം വിചാരിച്ചത് പോലെ തന്നെ വന്നു. എല്ലാത്തിനുമുള്ള ക്രഡിറ്റ് ഉണ്ണിക്ക് ആണ്.-മൈഥിലി പറഞ്ഞു.

നമ്മള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാം വന്നിട്ടുണ്ട്. ഞാന്‍ ഭയങ്കര സന്തോഷത്തിലാണെന്നായിരുന്നു ഉണ്ണി പറഞ്ഞത്. സൂര്യനാണ് സമ്പത്തിനെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ഉണ്ണി എന്നെയാണ് മേക്കപ്പ് ചെയ്തതെന്നുമായിരുന്നു മൈഥിലി പറഞ്ഞത്. ഹാപ്പിയായി ലൈഫ് എന്‍ജോയ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഫ്യൂച്ചര്‍ പ്ലാനിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

പ്രതീക്ഷിച്ചപോലെ തന്നെയായാണ് കാര്യങ്ങള്‍ നടന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്, എല്ലാവര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റി. ഹണിമൂണിനെക്കുറിച്ചൊന്നും അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല. നോക്കി പ്ലാനിടാമല്ലോ, സമയമുണ്ടല്ലോ.- സമ്പത്ത് പറഞ്ഞു.

മൈഥിലി ഭാവിയില്‍ അഭിനയിക്കുന്നതിന് എനിക്ക് പ്രശ്നമൊന്നുമില്ല. വര്‍ക്ക് നിര്‍ത്താനായി ഞാനൊരിക്കലും പറയില്ല. അഭിനയിക്കുന്നതിന് എതിര് നില്‍ക്കില്ല. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ് ഞങ്ങളുടേതെന്നും ഇരുവരും പറഞ്ഞിരുന്നു.