നടന്‍ വളരെ മോശമായി സ്പര്‍ശിച്ചു, കയറി പിടിച്ചു, കോംപ്രമൈസ് ചെയ്യുമോ എന്ന് ആയാള്‍ ചോദിച്ചു; ദുരനുഭവം പറഞ്ഞ് മാലാ പാര്‍വതി

നടിയെ പീഡിുപ്പിച്ച കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ വേണ്ട നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ഇന്റേര്‍ണല്‍ കമ്മറ്റിയില്‍ നിന്നും രാജി വെച്ചിരുന്നു. ഇപ്പോള്‍ സിനിമ മേഖലയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാലാ പാര്‍വതി മനസ് തുറന്നത്.

മലയാള സിനിമയില്‍ മാത്രമല്ല, എല്ലാ സിനിമകളിലും വഴങ്ങിക്കൊടുക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കും. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് 20 ദിവസത്തെ ഡേറ്റ് ലഭിക്കുമോ എന്ന് ചോദിച്ചു. കോംപ്രമൈസ് ചെയ്യുമോ എന്ന് ആയാള്‍ ചോദിച്ചു. അങ്ങനെ ചെയ്താല്‍ എത്ര പണം വേണമെങ്കിലും ലഭിക്കും എന്ന് പറഞ്ഞു. അതിന് ചില പാക്കേജുകളുണ്ട്. മാനേജര്‍, പ്രൊഡ്യൂസര്‍, നടന്‍, ക്യാമറമാന്‍ ഇതില്‍ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും മാല പാര്‍വ്വതി പറയുന്നു.

എന്നാല്‍ ഇതേ കുറിച്ച് ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അങ്ങനെ ഒരു അനുഭവം ആദ്യമായി ഉണ്ടായത് ഒരു തമിഴ് നടനില്‍ നിന്നാണ്. അയാള്‍ ഒരു ഡയലോഗിനിടെ വളരെ മോശമായി സ്പര്‍ശിച്ചു. അന്ന് സംവിധായകന്‍ ഹാന്‍ഡ് മൂവ്‌മെന്റ്‌സ് ഒന്ന് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് പറഞ്ഞു. ഹാന്‍ഡ് മൂവ്‌മെന്റ്‌സ് എന്ന് പറയുന്നത് ഇയാള്‍ എന്നെ കേറി പിടിച്ചതാണ്. പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതറിഞ്ഞപ്പോള്‍ നീ തോറ്റിട്ടൊന്നും വരരുത്. ആ സിനിമയില്‍ തുടരണമെന്ന് ഭര്‍ത്താവ് പറഞ്ഞതായി മാല പാര്‍വ്വതി പറയുന്നു.ഇപ്പോള്‍ അതൊക്കെ കോമഡിയായിട്ടാണ് കാണുന്നത്. അയാള്‍ എന്ത് ബോറനായിരിക്കും, അങ്ങനെ വന്ന് സ്പര്‍ശിക്കുന്നത്- മാല പറഞ്ഞു. സിനിമയില്‍ ഓരോ താരങ്ങള്‍ക്കും കാറ്റഗറിയുണ്ടെന്ന് മാല പറയുന്നു. ബാത്ത് റൂമിന്റെ കാര്യത്തില്‍, താമസത്തിന്റെ കാര്യത്തിലൊക്കെ വിവേചനമുണ്ടെന്ന് മാല പാര്‍വ്വതി പറഞ്ഞു.