പിണറായി പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ അഭിനയ രം​ഗത്ത് തുടരുകയുള്ളൂവെന്ന് മാലാ പാര്‍വ്വതി: വാര്‍ത്തയുടെ സത്യം ഇങ്ങനെ

അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. കഴിഞ്ഞ ദിവസമാണ് യുവത എന്ന ഫേസ്ബുക്ക് പേജില്‍ മാലാ പാര്‍വ്വതിയുടേത് എന്ന തരത്തില്‍ ഒരു പോസ്റ്റ് വന്നത്. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാര്‍വതി അഭിനയ രം​ഗത്ത് തുടരുകയുള്ളൂ’ എന്ന തരത്തിലുള്ള പോസ്റ്റാണ് യുവതയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റിന് മറുപടിയുമായി വന്നിരിക്കുകയാണ് മാലാ പാര്‍വ്വതി

താന്‍ ഒരിക്കലും ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും സംഘടിതമായ സൈബര്‍ ഭീഷണിയുടെ ഭാ​ഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നതെന്നാണ് കരുതുന്നതെന്നും മാലാ പാര്‍വതിപറഞ്ഞു. തനിക്കെതിരെ വന്ന വ്യാജ പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി നടി മാലാ പാര്‍വതി. വിഷയാധിഷ്ഠിതമായി സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രീതിയില്‍ അല്ലെങ്കില്‍, സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇടുന്നുണ്ടാകും. ചിലപ്പോള്‍ അതല്ലാതുള്ളവയും ഉണ്ടാകും. വിഷയാധിഷ്ഠിതമായാണ് പലപ്പോഴും പ്രതികരിക്കുക. പക്ഷേ യുവതയില്‍ വന്നതു പോലത്തെ പോസ്റ്റുകള്‍ പൂര്‍ണ്ണമായും തെറ്റദ്ധരിപ്പിക്കപ്പെടുന്നതാണെന്ന് മാലാ പാര്‍വതി പറയുന്നു.