കൊറോണക്ക് കാരണം സ്ത്രീകൾ അർദ്ധ നഗ്ന വേഷം ധരിക്കുന്നതിനാൽ

കൊറോണ വന്നത് സ്ത്രീകൾ ജീൻസും, അർദ്ധ നഗ്ന വേഷങ്ങളും ധരിച്ച് നടക്കുന്നതിനാൽ എന്ന വിചിത്ര വാദവുമായി പാക്കിസ്ഥാനിലെ ഇസ്ലാം മത നേതാവ്. കൊറോണ വൈറസ് രോഗം പടരുന്നതിന്  സ്ത്രീകളെ കുറ്റപ്പെടുത്തി വന്നിരിക്കുന്ന പ്രസ്ഥാവനക്കെതിരെ പ്രതിഷേധം ഉയരുകയാണ്‌.പാകിസ്ഥാനിലെ അറിയപ്പെടുന്ന ഇസ്ളാമിക ആചാര്യനായ  മൗലാന താരിഖ് ജമീൽ ആണ്‌ പുതിയ കണ്ടുപിടുത്തം നടത്തിയത്. “സ്ത്രീകളുടെ തെറ്റ്” കാരണം ആണ് മനുഷ്യരാശിക്കെതിരെ ഇത്തരത്തിലൊരു പരീക്ഷണം എത്തിയതെന്ന് പാകിസ്ഥാന്‍ പുരോഹിതൻ മൗലാന താരിഖ് ജമീൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. തത്സമയ ടെലിവിഷനിൽ പരിപാടിയിലായിരുന്നു പുരോഹിതന്‍റെ വിവാദ പരാമര്‍ശം.ഇനിയും കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങൾ സ്ത്രീകളുടെ ജീവിത രീതി കൊണ്ട് വരും എന്നും ഇയാൾ പറയുന്നു.

പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കം ഉള്ളവർ വീക്ഷിച്ചു കൊണ്ടിരുന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം ഉണ്ടായത്. സ്ത്രീകൾ ഇന്ന് ധരിക്കുന്ന വേഷം ലോക നശത്തിലേക്കും കൂടുതൽ കുറ്റകൃത്യങ്ങളിലേക്കും എത്തിക്കും. ഇത് സ്ത്രീകൾ മൂലമുള്ള വിനാശത്തിനും കാരണമാകും എന്നും കൊറോണ വന്നതും ഇതുമൂലമെന്നും മത പുരോഹിതൽ പറഞ്ഞു.

സ്ത്രീകൾക്കെതിരായ പ്രസ്താവനയ്ക്ക് ഹ്യൂമൻ റൈറ്റ് കമ്മീഷൻ ഓഫ് പാകിസ്ഥാൻ രംഗത്തെത്തി. സംഭവം വിവാദമാകാന്‍ തുടങ്ങിയപ്പോഴാണ് തന്‍റെ നാക്കിന്‍റെ പിഴവുമൂലമാണ് ഇത് സംഭവിച്ചതെന്നും ആ പ്രസ്ഥാവന പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞത്. എന്നാൽ പിൻ വലിച്ചാൽ പോരാ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടപ്പോൾ മാപ്പ് പറയാൻ മത പുരോഹിതൻ കൂട്ടാകിയുമില്ല