കമിറ്റഡാണ്, പ്രൊപ്പോസൽ വന്നപ്പോൾ നല്ലതാണെന്ന് തോന്നി- മാളവിക കൃഷ്ണദാസ്

മിനി സിക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് മാളവിക കൃഷ്ണദാസ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക, മലയാളികളുടെ മാളുവായി മാറുന്നത്. ലാൽജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെ താരം ബിഗ്‌സ്‌ക്രീനിലേക്കും ചുവടു വെച്ചു കഴിഞ്ഞു. മാളവിക ഈയിടെ അഭിനയിച്ച മിഴി രണ്ടിലും എന്ന ആൽബം ഇരുകയ്യോടെയുമാണ് പ്രേക്ഷകർ സ്വകരിച്ചത്.

സ്വന്തം യൂട്യൂബ് ചാനലിലൂടെയും താരം വിശേഷം പങ്കിടാറുണ്ട്,. ഇപ്പോളിതാ താരത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്, വിവാഹത്തെക്കുറിച്ചാണ് താരം പറയുന്നത്, വാക്കുകൾ, പ്രണയമൊന്നുമല്ല, അറേഞ്ച്ഡാണ്. ഒരു പ്രൊപ്പോസൽ വന്നു, ഫാമിലിക്കും എനിക്കും നല്ലതാണെന്ന് തോന്നി. എനിക്കും അറിയുന്ന ആളാണ്. ആരാണ് എന്താണ് എന്നൊന്നും ഞാനിപ്പോൾ പറയുന്നില്ല. പതുക്കെ പതുക്കെയായി അതേക്കുറിച്ച് അറിയിക്കാം. പഠനം നടക്കുന്നുണ്ട്, അതേപോലെ എനിക്ക് എന്റെ സ്റ്റാൻഡിൽ നിൽക്കാനും പറ്റുന്നുണ്ട്.

ജീവിതത്തിൽ അടുത്തത് എന്ത് എന്നോർത്ത് കൺഫ്യൂഷനായ സന്ദർഭങ്ങൾ കുറേയുണ്ട്. പ്ലസ് ടുവിന് ഏത് വിഷയം തിരഞ്ഞെടുക്കുമെന്നോർത്ത് നല്ല കൺഫ്യൂഷനുണ്ടായിരുന്നു. ഡിഗ്രി ആയപ്പോഴും അതുണ്ടായിരുന്നു. ഡാൻസിലേക്ക് പോണോ, പഠനത്തിൽ ശ്രദ്ധിക്കണോയെന്നതായിരുന്നു പിന്നീട് വന്ന കൺഫ്യൂഷൻ. എല്ലാവരുടെ ജീവിതത്തിലും കൺഫ്യൂഷനുണ്ടാവും. എന്റെ ജീവിതത്തിലും കൺഫ്യൂഷനുണ്ടായിട്ടുണ്ട്.

നായികനായകന് ശേഷം ഞാൻ കുറേക്കൂടി ബോൾഡായി. ആ ഷോ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ക്യാരക്ടറിലും കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആങ്കറിങ്ങ് ചെയ്ത് തുടങ്ങിയതിന് ശേഷമാണ് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ തുടങ്ങിയത്. എച്ച് ആറിലോ മീഡിയയിലോ ഒക്കെയായി, ഫിനാൻഷ്യലി ഇൻഡിപെന്റൻഡായ, വിവാഹം കഴിഞ്ഞ് നല്ലൊരു പങ്കാളിക്കൊപ്പം കഴിയുമായിരിക്കും.

കോളേജാണ് എന്നെ മാറ്റിയത്. എസ്എച്ച് കോളേജിൽ നിന്നാണ് ഞാൻ ആങ്കറിങ്ങ് ചെയ്ത് തുടങ്ങിയത്. അവിടത്തെ ജീവിതമാണ് എന്നെ ഇങ്ങനെ വായാടിയാക്കിയത്. മുൻപൊക്കെ സംസാരിക്കുമ്പോൾ ഒരു പിടുത്തം ഉണ്ടാവുമായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. എനിക്കങ്ങനെ ചീത്തവിളിയൊന്നും കിട്ടിയില്ല. നെഗറ്റീവ് കമന്റുകളെ ഞാൻ രണ്ട് രീതിയിലായാണ് കാണുന്നത്. ഒന്ന് നമുക്ക് ഇംപ്രൂവാകാനുള്ള അവസരമാണ്, രണ്ടാമത്തതേത് നമ്മളെ തളർത്തുന്ന രീതിയാണ്. എന്ത് ചെയ്താലും നെഗറ്റീവ് പറയുന്നവരുടെ മെസ്സേജ് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. പെട്ടെന്ന് തന്നെ അതിൽ നിന്നും മാറുകയും ചെയ്യും. സീരിയലുകളിൽ നിന്നും കുറേ അവസരങ്ങൾ വന്നിരുന്നു. ഇപ്പോൾ സീരിയൽ ചെയ്യുന്നില്ല. രണ്ടുമൂന്ന് സിനിമകൾ വന്നെങ്കിലും എനിക്ക് യോജിക്കുന്നതായിരുന്നില്ല, അതോണ്ട് ഒന്നും എടുത്തിട്ടില്ല. നല്ല ആങ്കറിങ്ങ് വന്നാൽ ചെയ്യും.