ചെമ്പന്റെ നായികയായി മലയാളത്തിലെത്തിയ ഹന്ന സിനിമ വിട്ടതിന് പിന്നില്‍ ഒരു കാരണമുണ്ട്

മോഡല്‍ രംഗത്ത് നിന്ന് മലയാള സിനിമയിലെത്തിയ താരമാണ് ഹന്ന റെജി കോശി. പ്രിത്വി രാജ്- ജിജോ ആന്റണി ചിത്രം ഡാര്‍വിന്റെ പരിണാമത്തിലൂടെയാണ് ഹന്ന സിനിമയില്‍ അരങ്ങേറിയത്. ഒരു നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് ഹന്ന അതില്‍ ചെയ്തത് എന്ന് മാത്രമല്ല വരെ പക്വതയോടെ പരിചയ സമ്പന്നയായ ഒരു നടി പുലര്‍ത്തുന്ന അനായാസതയോടെ ആന്‍സി എന്ന ആ കഥാപാത്രം ചെയ്യാന്‍ ഹന്നക്കായി. ചിത്രത്തില്‍ ചെമ്പന്‍ വിനോദിന്റെ നായികയായാണ് താരം അഭിനയിച്ചത്. അതിനുശേഷം ബിജു മേനോനോടൊപ്പം രക്ഷാധികാരി ബൈജു ഒപ്പ്, പോക്കിരി സൈമണ്‍, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകളുടേയും ഭാഗമാകുകയുണ്ടായി. പിന്നീട് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന താരം ഇന്‍സ്റ്റയില്‍ ഏറെ സജീവമാണ്.

സിനിമയില്‍ എത്തിയതിനെക്കുറിച്ച് ഹന്ന നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കര്‍ണാടക ഷെരാവതി ഡെന്റല്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്.

സിനിമ എന്റെ സ്വപ്നത്തില്‍ പോലും ഇല്ലാത്ത സംഭവമായിരുന്നു. നല്ലൊരു മോഡല്‍ ആകണം എന്നായിരുന്നു ആഗ്രഹം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ ഇരുന്ന് റാംപ് വാക്ക് കാണും. പക്വത എത്തുമ്പോള്‍ മാറിക്കൊള്ളും എന്ന് വീട്ടുകാരും കരുതി. എന്നാല്‍ വളരുന്തോറും എനിക്കൊപ്പം ആ ആഗ്രഹവും വളര്‍ന്നു. പ്ലസ് ടു കഴിഞ്ഞ് എംബിബിഎസ്സിന് വിടണം എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പഠനം കഴിഞ്ഞിട്ട് ആഗ്രഹത്തിന്റെ പിന്നാലെ പോയിക്കോളൂ എന്ന നിര്‍ദ്ദേശം കിട്ടി. അങ്ങനെ ശര്‍വാതി ഡന്റല്‍ കോളേജില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടി. പോസ്റ്റ് ഗ്രാജ്വേഷന് വിടുന്നതിന് മുന്‍പേ പറഞ്ഞു, ഇനി എന്റെ ലക്ഷ്യം റാംപ് ആണെന്ന്.

മിസ്സ് ഇന്ത്യ സൗത്തില്‍ പങ്കെടുത്തപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിച്ചു. അറിഞ്ഞതൊന്നുമല്ല, അറിയേണ്ടതിനിയും ഒരുപാടുണ്ട് എന്ന് മനസ്സിലാക്കി. റാംപ് മോഡല്‍ ആയിത്തീരാനുള്ള കുറേ നല്ല ട്രെയിനിങുകള്‍ ലഭിച്ചു. ആ ഇടെയാണ് ഒരു ഏജന്‍സി മുഖേനെ ഡാര്‍വിന്റെ പരിണാമത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തത്. ആഗ്രഹിക്കാതെ സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്ക് സിനിമ ഇഷ്ടമാണ്. ആസ്വദിച്ചാണ് അഭിനയിക്കുന്നത്. വീട്ടുകാരുടെ പിന്തുണ ഉള്ളത് കൊണ്ട് ഞാന്‍ വളരെ അധികം സന്തോഷവതിയുമാണ്.