മാലദ്വീപിൽ കലി ഇളകി, മുഹമ്മദ് മുയിസുവിനേ ജയിലിൽ അടയ്ക്കാൻ മുറവിളി

ഇന്ത്യയേ അപമാനിച്ച മാലദ്വീപ് പ്രസിഡന്റിനെതിരേ കലാപം. മാലദ്വീപിന്റെ ചൈനാ പ്രേമത്തിനു വൻ തിരിച്ചടി. മാലദ്വീപ് പാർലിമെന്റിൽ ഇതാ പ്രസിദന്റ് മുഹമ്മദ് മുയിസുവിനെ വിചാരണ ചെയ്യുന്നു. പാർലിമെന്റിൽ നടത്തുന്ന കുറ്റ വിചാരണക്കായി ആവശ്യമായ പാർലിമെന്റ് അംഗങ്ങൾ ഒപ്പിട്ടു കഴിഞ്ഞു. ഇമ്പീച്ച്മെന്റ് പാസായാൽ പ്രസിഡന്റ് പുറത്താകും എന്ന് മാത്രമല്ല ആരോപിക്കുന്ന കുറ്റങ്ങളിൽ ജയിലിലും ആകും

ഇന്ത്യാ വിരുദ്ധ നിലപാടിനു ഇനി അഗ്നി പരീക്ഷയാണ്‌,. കഴിഞ്ഞ ദിവസമാണ്‌ പാർലിമെന്റിൽ കൂട്ട തല്ലും തല അടിച്ച് പൊട്ടിക്കലും എല്ലാം ഉണ്ടായത്. അതിനു പിന്നാലെയാണിപ്പോൾ മുഹമ്മദ് മുയിസുവിനെ ഇമ്പീച്ച് ചെയ്യാൻ പോകുന്നത്

എല്ലാം കണ്ട് കൈയ്യും കെട്ടി ഇന്ത്യൻ സൈന്യം നില്ക്കുന്നു. മുഹമ്മദ് മുയിസുവിനെ സഹായിക്കില്ല. അയാൾ അങ്ങിനെ അവിടെ കിടന്ന് അനുഭവിക്കട്ടേ എന്ന നിലപാടാണ്‌ ഇന്ത്യക്ക്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഉടൻ ഇംപീച്ച്‌മെൻ്റ് നടപടികൾ നേരിടേണ്ടി വന്നേക്കും.
എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ മൊത്തം 34 അംഗങ്ങൾ പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് പിന്തുണ നൽകി കഴിഞ്ഞു

മുയിസു ഗവൺമെൻ്റിൻ്റെ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചതോടെയാണ്‌ മാലദ്വീപിൽ കപാലം തുടങ്ങുന്നത്.വിദേശനയത്തിലെ മാറ്റത്തെ രാജ്യത്തിൻ്റെ ദീർഘകാല വികസനത്തിന് ‘അങ്ങേയറ്റം ഹാനികരം’ എന്ന് മാലദ്വീപ് പ്രതിപക്ഷം പറയുന്നു.മുയിസു കാബിനറ്റിലെ മന്ത്രിമാരെ അംഗീകരിക്കുന്നതിനുള്ള സുപ്രധാന വോട്ടെടുപ്പിന് ഒരു ദിവസത്തിന് ശേഷമാണ് ഇംപീച്ച്‌മെൻ്റ് നീക്കം നടക്കുന്നത്. ഈ പ്രസിഡന്റ് മാലദ്വീപിനെ നശിപ്പിക്കും എന്നും മാലദ്വീപ് അപകടത്തിലാമും എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.പാർലമെൻ്റിലെ സംഘർഷത്തെത്തുടർന്ന് എംഡിപി സ്ഥലത്ത് കനത്ത പോലീസ് ക്രമീകരണം അഭ്യർത്ഥിച്ചു. ഇന്ത്യ ഔട്ട്‘ കാമ്പെയ്‌നിലൂടെ നവംബറിൽ അധികാരത്തിലെത്തിയ മുയിസു, നിരന്തരമായ ചൈന അനുകൂല നയമാണ് പിന്തുടരുന്നത്. മാർച്ചോടെ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് സൈനികരെ നീക്കം ചെയ്യാൻ അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ന്യൂഡൽഹിയുമായി ഒപ്പുവച്ച ഡസൻ കണക്കിന് കരാറുകൾ മാലദ്വീപ് ലംഘിച്ചു.

എന്നാൽ, മുയിസുവിൻ്റെ ഇന്ത്യാ വിരുദ്ധ നിലപാട് മാലദ്വീപിൽ കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട്.
അടുത്തിടെ, എംഡിപിയും ഡെമോക്രാറ്റുകളും സംയുക്തമായി ഒരു സംയുക്ത പത്രപ്രസ്താവന പുറപ്പെടുവിച്ചു, “ഏത് വികസന പങ്കാളിയെയും, പ്രത്യേകിച്ച് രാജ്യത്തിൻ്റെ ഏറ്റവും ദീർഘകാല സഖ്യകക്ഷിയെയും അകറ്റുന്നത് രാജ്യത്തിൻ്റെ ദീർഘകാല വികസനത്തിന് അത്യന്തം ഹാനികരമാകും എന്നാണ്‌ മാലദ്വീപ് പ്രതിപക്ഷം പറയുന്നത്. പ്രതിപഷം ചൈനാ വിരോധികളും ആണ്‌!.

ഇതിനിടെ മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സമർപ്പിക്കുന്നതിന് മതിയായ ഒപ്പുകൾ ശേഖരിച്ചതായി മാലിദ്വീപ് പ്രാദേശിക മാധ്യമമായ ദി സൺ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.പ്രസിഡന്റിന്റെ അധികാര കസേര ഇനി വിഷമത്തിൽ ആകും എന്നും പറയുന്നു.മാലദ്വീപ് പാർലമെൻ്റിലെ അരാജകത്വത്തെത്തുടർന്ന് ഇന്നലെ തടസ്സപ്പെട്ട പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 34 അംഗങ്ങൾ പിന്തുണ നൽകിയതായി അദാഹ്ദു പറയുന്നു.മാലിദ്വീപിലെ ഒരു ഓൺലൈൻ വാർത്താ പോർട്ടലാണ് അധാധു.

ഇന്ത്യാ ബന്ധം നിലനിർത്തണം എന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും മാലിദ്വീപിൻ്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നും പ്രതിപക്ഷം അടിവരയിട്ടു.മാലിദ്വീപ് പരമ്പരാഗതമായി ചെയ്തതുപോലെ, മാലിദ്വീപിലെ ജനങ്ങളുടെ പ്രയോജനത്തിനായി സൗഹൃദ രാജ്യങ്ങളേ പിനക്കരുത് എന്നും പ്രതിപക്ഷം പറയുന്നു.

ചുരുക്കത്തിൽ ഇന്ത്യയേ നോവിച്ച അന്നു മുതൽ മാലദ്വീപിനു ഉറക്കം നഷ്ടപ്പെട്ടു. 3 പതിറ്റാണ്ടോളം മാലദ്വീപിനെ സഹായിച്ച ഇന്ത്യ ഇപ്പോൾ അവിടെ നിന്നും പുറത്താകുമ്പോൾ ചൈന അവിടെ ഇടം പിടിക്കുകയാണ്‌. ചൈന ഇപ്പോൾ 132 മില്യൺ ഡോളർ ആണ്‌ പ്രദിഡന്റ് ഹമ്മദ് മുയിസുവിനു നല്കിയിരിക്കുന്നത്.