പ്രസവശേഷം അമ്മയ്ക്ക് കൊവിഡ് പോസിറ്റീവ്, നവജാതശിശുവിനെ നെഞ്ചോട് ചേർത്ത് മെയിൽ നഴ്സ്

പിപിഇ കിറ്റും ധരിച്ച് ആംബുലൻസിലിരുന്ന് നവജാത ശിശുവിനെ കൊഞ്ചിക്കുന്ന മെയിൽ നേഴ്സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.കനിവ് 108ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിബിൻ പീറ്ററാണ് ഈ ദൃശ്യങ്ങളിലുള്ളത്.ഒരു അമ്മ സ്വത്നം കുഞ്ഞിനെ മാറോടണക്കുന്നതുപോലെയായിരുന്നു വിബിൻ കുഞ്ഞിനെ എടുത്തത്.ജന്മം നല്‍കിയതിനു പിന്നാലെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വിപിന്‍ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേര്‍ത്തത്.നന്മയുടെ ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് കിൻഡർ ആശുപത്രിയിലെ സി.എഫ്.എൽ.ടി.സിയിലേക്ക് റഫർ ചെയ്ത നവജാത ശിശുവാണ് വിബിന്റെ കൈകളിലുള്ളത്

കുഞ്ഞ് ജനിച്ച് മണിക്കൂറുകൾക്കകം തന്നെ അമ്മക്ക് കോവിഡ് പോസിറ്റീവാകുകയായിരുന്നു.കുഞ്ഞിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ.അമ്മ ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് തൊട്ടടുത്തുണ്ടായിരുന്നു.പക്ഷെ കുഞ്ഞിനെ ഒന്ന് തൊടാന്‍ പോലും സാധിച്ചിരുന്നില്ല.കുഞ്ഞിന്റെ കരച്ചില്‍ അടക്കാനും താലോലിക്കാനും വിപിന്‍ രംഗത്ത് വരികയായിരുന്നു.അമ്മയെയും കുഞ്ഞിനെയും കൊണ്ട് പോകാൻ ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു എറണാകുളം പാമ്പാക്കുട സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ കനിവ് 108ആംബുലൻസ്‌ പൈലറ്റ് സന്ദീപും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിബിൻ പീറ്ററും

കിൻഡർ ആശുപത്രിയിൽ എത്തിയ ശേഷം അവിടെ ആംബുലൻസിനുള്ളിൽ ചിലവഴിച്ച കുറച്ചു നിമിഷങ്ങളിലാണ് ഈ വീഡിയോ പകർത്തിയത്.ബി.എസ്.സി നേഴ്‌സിംഗ് ബിരുദധാരിയായ കുമ്പളങ്ങി നടുവിലതറ വീട്ടിൽ വിപിൻ പീറ്റർ എൻ.പി രണ്ടുമാസം മുൻപാണ് കനിവ് 108ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്