ന്നദി​ഗ്രാമിൽ ജയിക്കാൻ മമത സഹായം അഭ്യർത്ഥിച്ചെന്ന് ബി.ജെ.പി നേതാവ്, ഓഡിയോ പുറത്ത്

പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ ഗുരുതരാരോപണവുമായി നന്ദിഗ്രാമിലെ ബി.ജെ.പി നേതാവ് പ്രാലെ പാൽ. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന നന്ദിഗ്രാം ബിെപി ജില്ല വൈസ് പ്രസിഡന്റാണ് പ്രാലെ പാൽ. തന്നെ ജയിപ്പിക്കണമെന്ന് മമത തന്നെ നേരിട്ട് വിളിച്ച് പറയുന്ന ഓഡിയോ പ്രാലെ പാൽ പുറത്തുവിട്ടു.

തൃണമൂലിനെ വിജയിപ്പിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ സുവേന്തു അധികാരിക്കൊപ്പവും ബി.ജെ.പിക്കൊപ്പവുമാണ് നിലകൊള്ളുന്നതെന്നും പാൽ പറഞ്ഞു. തന്നെ ജയിപ്പിക്കണമെന്നും തൃണമൂലിലേക്ക് മടങ്ങി വരണമെന്നും മമത പ്രാലേ പാലിനോട് പറയുന്നുണ്ട്. എന്നാൽ, ജീവൻ പോയാലും ബിജെപിയെ ഒറ്റില്ലെന്നും പാൽ മറുപടി നൽകി. ബിജെപിക്കു വേണ്ടി ജീവൻ ഉള്ളിടത്തോളം കാലം പ്രവർത്തിക്കും. ഞാൻ താങ്കളോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്. നിങ്ങൾ ഒരു വലിയ രാഷ്ട്രീയനേതാവായിട്ടും എന്നെപ്പോലുള്ള ഒരു സാധാരണ നേതാവിനെ വിളിച്ചു. പക്ഷേ എന്നോട് ക്ഷമിക്കൂ എന്നു പറഞ്ഞാണ് പ്രാലേ പാൽ സംഭാഷണം അവസാനിക്കുന്നത്.

അതേസമയം, ബി.ജെ.പി സ്ഥാനാർത്ഥി സുവേന്തു അധികാരിയുടെ സഹോദരന് നേരെ ബംഗാളിൽ ആക്രമണം നടന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു.ഈസ്റ്റ് മിഡ്‌നാപൂരിൽ നിന്ന് സോമേന്തു അധികാരിയുടെ കാറിന് നേരെ ആക്രമണം നടന്നെന്നും ഡ്രൈവറെ മർദ്ദിച്ചെന്നുമാണ് ആരോപണം. തൃണമൂൽ കോൺഗ്രസ് ആണ് സംഭവത്തിന് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം.