ദുബായില്‍ മമ്മൂട്ടിയുടെയും മാധവന്റെയും കണ്ടുമുട്ടല്‍; പുതിയ സിനിമ ഒരുങ്ങുന്നുണ്ടോന്ന് ആരാധകർ

ടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി തമിഴ് താരം മാധവൻ. ദുബായിൽ വച്ചാണ് മാധവൻ മമ്മൂട്ടിയെ സന്ദർശിച്ചത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മമ്മൂട്ടിക്കും മാധവനും പ്രജേഷ് സെന്നിനും ഒപ്പം നിർമാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി.

അതേസമയം, മാധവന്റെ ആദ്യത്തെ സംവിധാന സംരംഭത്തിലെ സഹ സംവിധായകനാണ് പ്രജേഷ് സെന്‍. ‘റോക്കട്രി ദ നമ്പി ഇഫക്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി മാധവൻ തന്നെയാണ് സ്ക്രീനിലെത്തുന്നത്.