കുറെക്കാലമായി ഞാൻ ആ​ഗ്രഹിച്ചിരുന്നത് ഇതിനുവേണ്ടിയാണ്: അൺബോക്സിം​ഗ് വീഡിയോയുമായി മമ്മൂക്ക

മമ്മുക്കയുടെ പ്രിയപ്പെട്ട വസ്തുക്കളാണ് വാഹനവും കാമറയും. കാറുകളുടെ വറൈറ്റി ശേഖരമാണ് മമ്മൂക്ക സ്വന്തമാക്കിയിരിക്കുന്നത്. അതുപോലെതന്നെയാണ് ക്യാമറയും. ലോക് ഡൗണ്‍ കാലത്ത് ഇന്‍റര്‍നെറ്റില്‍ വൈറലായ ചിത്രമായിരുന്നു മമ്മൂട്ടിയുടെ വര്‍ക്ക് ഔട്ട് സെല്‍ഫി ചിത്രം. കിടുലുക്കെന്ന് സാമൂഹ്യമാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തിയ ചിത്രത്തിൽ മമ്മൂക്കയുടെ മൊബൈൽ ഏതെന്നാണ് ആരാധകർ അന്വേഷിച്ചത്. മമ്മൂട്ടിയുടെ സെല്‍ഫി പകര്‍ത്തിയ സാംസങ്ങിന്‍റെ ഗാലക്സി S20 അള്‍ട്രാ ഫോണും വൈറൽ ഫോട്ടോയൊടൊപ്പം വൈറലായി.

സാംസങ്ങിന്‍റെ ഗാലക്സി S20 അള്‍ട്രാ ഫോണിന് ഇനി വേറൊരു പ്രൊമോഷൻ വേണ്ടെന്നും ട്രോളുകളായി. ആ വൈറൽ ചിത്രത്തോടൊപ്പം
മമ്മൂട്ടിയുടെ ഗാഡ്ജറ്റ് പ്രേമവും ഈ രം​ഗത്തെ പുത്തൻ സാധ്യതകളും സാമൂഹ്യമാധ്യമങ്ങൾ പുകഴ്ത്തി.

ഇപ്പോഴിതാ മമ്മൂട്ടിയുടെ ​ഗാഡ്ജറ്റ് അൺബോക്സിം​ഗ് വീഡിയോ ആണ് വൈറലാകുന്നത്. വീഡിയോയിലൂടെ തന്‍റെ പുതിയ ക്യാമറ പരിചയപ്പെടുത്തുകയാണ് മമ്മൂക്ക. കാനണ്‍ ഇ.ഒ.എസ് ആര്‍ 5 എന്ന പുതിയ ക്യാമറയാണ് തന്‍റെ ഔദ്യോഗിക പേജിലൂടെ അണ്‍ബോക്സ് ചെയ്തിരിക്കുന്നത്. പുതിയ ക്യാമറ തന്‍റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നെന്നും ഇതിലൂടെയാകും ഇനിമുതല്‍ താന്‍ ചിത്രങ്ങള്‍ പകര്‍ത്തുകയെന്നും മമ്മൂട്ടി വീഡിയോയിലൂടെ പറയുന്നു. വീഡിയോയൊടോപ്പം വൈറലായത് മമ്മൂക്കയുടെ മുടിയും ആണ്. മുടിയെ പുകഴ്ത്തിയും നിരവധി കമന്റുകളാണ് ഇതിനോടകം വന്നു കഴിഞ്ഞത്.

https://www.facebook.com/Mammootty/videos/322296009003457