ഒരുകോടിയടുത്ത് വില വരുന്ന ബിഎംഡബ്ല്യു സി4 കാർ സ്വന്തമാക്കി മംമ്ത മോഹൻ ദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. നടിമാത്രമല്ല മികച്ച ഒരു ഗായിക കൂടിയാണ് നടി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മംമ്ത മാറുകയായിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. കരിയറിൽ തിളങ്ങി നിൽക്കവെയാണ് താരത്തിന് ക്യാൻസർ പിടിപെടുന്നത്. 24-ാം വയസിലായിരുന്നു അത്. എന്നാൽ തളരാതെ ക്യാൻസറിനോട് പോരാടി ജീവിതം തിരികെ പിടിക്കുകയായിരുന്നു മംമ്ത. ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടി.

കഴിഞ്ഞ ദിവസം തന്റെ ഇഷ്ട വാഹനമായ വാഹനം താരം സ്വന്തമാക്കി. താരം പോർഷെ 911 കരേര എസ് സ്പോർട്സ് കാർ സ്വന്തമാക്കിയത് കുറച്ചു മുന്നെ വാർത്തകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു കാർ മംമ്ത സ്വന്തമാക്കി. ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കൺവേർട്ടബിൾ സി4 കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് മംമ്ത കാർ സ്വന്തമാക്കിയത്.

ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ സ്പോർട്സ് കാർ ഇനത്തിൽ ഉൾപ്പെടുന്നവയാണ് ഇത്. സി4ന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വലിയ വരുന്നത്. പെട്രോൾ എൻജിനോടെ മാത്രമാണ് വാഹനം ലഭിക്കുക. കസ്റ്റമൈസേഷന് അനുസരിച്ച് വീണ്ടും വില കൂടും. 3 ലീറ്റർ എൻജിന് 340 ബിഎച്ച്പി കരുത്തുണ്ട്വേഗം നൂറ് കടക്കാൻ വെറും 4.5 സെക്കൻഡ് മാത്രം മതി സി4 എം40ഐക്ക്. 500 എൻഎം ആണ് ടോർക്ക്