വീട്ടിലെത്തിച്ച് 11കാരിയെ നിരന്തരം പീഡനത്തിനിരയാക്കി , ഒളിവിലായിരുന്ന 56കാരൻ അറസ്റ്റിൽ

ആലപ്പുഴ : 11കാരിയെ സ്വന്തം വീട്ടിലെത്തിച്ച് നിരന്തരം പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാംവാർഡിൽ പൊള്ളേത്തൈ ചിത്തിര വീട്ടിൽരാജേഷ് കുമാറിനെ (56)യാണ് അറസ്റ്റു ചെയ്തത്. കുട്ടി പീഡനം വിവരം പുറത്തു പറയുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ പ്രതി മുങ്ങുകയായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്ത് വച്ച് മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം സ്വദേശിയായ 11 വയസുള്ള പെൺകുട്ടിയെ പ്രതിയുടെ വസതിയിൽ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു .

മണ്ണഞ്ചേരി ഇൻസ്‌പെക്ടർ എസ് എച്ച് ഒ മോഹിത് പി കെയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ഇൻസ്‌പെക്ടർ ബിജു കെ ആർ, സബ്ഇൻസ്‌പെക്ടർ നെവിൻ ടി ഡി, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാംകുമാർ വി എസ്, ഷൈജു, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.