‘പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി’; സഹോദരങ്ങളായ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മംഗലപുരത്തിനടുത്ത് മുരുക്കുംപുഴയില്‍ വിദ്യാര്‍ഥിനികളായ സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശിയായ വിക്രമനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ നാല് മാസത്തിനിടെ പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

അമ്മയുടെ അമ്മയോടൊപ്പം വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് പീഡനം. അമ്മുമ്മയോട് പരിചയം നടിച്ച്‌ വീട്ടിലെത്തിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. നി​​ത്യ​​സ​​ന്ദ​​ര്‍​​ശ​​ക​​നാ​​യി​​രു​​ന്ന പ്ര​​തി ക​ഴി​ഞ്ഞ നാ​ലു​മാ​​സ​​ത്തോ​​ള​​മാ​​യി കു​ട്ടി​ക​ള്‍​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്തി​വ​​രു​​ക​​യാ​​യി​​രു​​ന്നു, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊ​​ലീ​​സ് പ​​റ​​ഞ്ഞു. കുട്ടികള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.