34 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ, പിടിയിലായത് സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ

പിണറായി : സ്കൂട്ടറിൽ കടത്തുകയായിരുന്ന 34 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുബിൻ രാജ്‌ കെ.യും പാർട്ടിയും, എൻഫോഴ്സ്മെന്റ് ഡ്യൂട്ടിയുടെ ഭാഗമായി വാഹന പരിശോധന നടത്തിയിരുന്നു.

ഇതിനിടെ കതിരൂർ ആറാം മൈലിൽ വെച്ചാണ് 34 കുപ്പി പുതുച്ചേരി മദ്യവുമായി (17 ലിറ്റർ) വളയം സ്വദേശി കുളമുള്ള പറമ്പത്ത് വീട്ടിൽ സുരേഷ് കെ.പി. (51) യെ അറസ്റ്റ് ചെയ്തത്. തലശ്ശേരി എ.സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ റാഫി.കെ.വി. ബഷീർ ടി. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രാജേഷ് ശങ്കർ. ടി.വി. സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ കെ.കെ. ഉമേഷ്.കെ. ജനീഷ് നരിക്കോടൻ സീനിയർ ഗ്രേഡ് ഡ്രൈവർ സുകേഷ് പി. എന്നിവരും ഉണ്ടായിരുന്നു.