പ്രിയ പഠനത്തിൽ മിടുക്കി, മരണകാരണം ഹൃദയസ്‌തംഭനം, വിശ്വസിക്കാനാവാതെ പ്രീയപ്പെട്ടവർ

സീരിയൽ താരവും പി ആർ എസ് തിരുവനന്തപുരം ആശുപത്രിയിലെ ഡോക്ടറുമായ പ്രിയ നായരുടെ മരണം ഇപ്പോഴും ആർക്കും വിശ്വസിക്കാനാവുന്നില്ല. എട്ടുമാസം ഗർഭിണി ആയിരിക്കവെയാണ് താരത്തെ മരണം കവർന്നെടുക്കുന്നത്. പഠനത്തിനും വിവാഹത്തിനും ശേഷം അഭിനയത്തിലേക്ക് സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു പ്രിയയുടെ മരണം സംഭവിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് പ്രിയക്ക് ആദരാജ്ഞലികൾ നേരുന്നത്.

വീട്ടിലെ ഒറ്റക്കുട്ടി ആണ് പ്രിയ. പഠനത്തിലും കലാപരമായ കഴിവുകളിലും ചെറുപ്പം മുതലേ മുന്നിട്ടുനിന്ന പ്രിയ നന്നേ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് എത്തിയിരുന്നു. പഠനത്തിരക്കുകളിൽ പെട്ട് കുറച്ചുനാൾ മാറി നിന്നെങ്കിലും അടുത്തിടെ തിരിച്ചുവരവും താരം നടത്തിയിരുന്നു. ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ ഇടയിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്.

35 വയസ്സുകാരിയായ പ്രിയയുടെ മരണം ഹൃദയസ്‌തംഭനം മൂലമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രിയയുടെ മരണം സംഭവിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.